Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തര്‍പ്രദേശില്‍ മൂന്ന്‌ കോടതി പരിസരങ്ങളില്‍ സ്‌ഫോടനം

Serial blasts in Uttar Pradeshദില്ലി: ഉത്തര്‍ പ്രദേശിലെ മൂന്നുനഗരങ്ങളിലുണ്ടായ സ്‌ഫോടനങ്ങളില്‍ 15 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌.

ലഖ്‌നൊ, വരാണസി, ഫൈസാബാദ്‌ എന്നിവിടങ്ങളിലുണ്ടായ സ്‌ഫോടനപരമ്പരയില്‍ ഒട്ടേറെപ്പേര്‍ക്ക്‌ പരുക്കേല്‍റ്റിട്ടുണ്ട്‌. മൂന്നിടത്തും പ്രാദേശിക കോടതി പരിസരങ്ങളിലാണ്‌ സ്‌ഫോടനം നടന്നത്‌.

കോടതി നടപടികള്‍ നടക്കുന്നതിനിടെ അഞ്ച്‌മിനിറ്റ്‌ ഇടവിട്ടാണ്‌ ഓരോ സ്‌ഫോടനവും നടന്നതെന്ന്‌ പൊലീസ്‌ അറിയിച്ചു. വരാണസിയിലാണ്‌ ആദ്യ സ്‌ഫോടനം നടന്നത്‌.

ഫൈസാബാദില്‍ സൈക്കിള്‍ ബോംബാണ്‌ സ്‌ഫോടനത്തിന്‌ ഉപയോഗിച്ചതെന്നാണ്‌ സംശയിക്കുന്നത്‌. ഇവിടെ മാത്രം അഞ്ചുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്‌. മരണസംഖ്യ ഉയര്‍ന്നേയ്‌ക്കുമെന്ന്‌ ആശങ്കയുള്ളതായി പൊലീസ്‌ വൃത്തങ്ങള്‍ അറിയിച്ചു. സ്‌ഫോടനത്തെത്തുടര്‍ന്ന്‌ മൂന്നിടത്തെയും ആശയവിനിമയ സംവിധാനങ്ങള്‍ താറുമാറായിരിയ്‌ക്കുകയാണ്‌.

ആക്രമണത്തെത്തുടര്‍ന്ന്‌ കോടതി കോടതികള്‍ പൊലീസ്‌ സീല്‍ ചെയ്‌തിട്ടുണ്ട്‌. ഫൈസാബാദിലെ കോടതിയില്‍ വേണ്ടത്ര സുരക്ഷാ ഉദ്യോഗസ്ഥരില്ലായിരുന്നെന്ന്‌ പൊലീസ്‌ കമ്മിഷണര്‍ പറഞ്ഞു. കാര്‍ത്തിക പൂര്‍ണ്ണിമ ഉത്സവങ്ങള്‍ പ്രമാണിച്ച്‌ കോടതിയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ മറ്റിടങ്ങളിലേയ്‌ക്ക്‌ മാറ്റിയിരിയ്‌ക്കുകയാണ്‌.

ശക്തിയേറിയ സ്ഫോടനങ്ങളാണ് ഫൈസാബാദിലും വരാണസിയിലും നടന്നതെന്നും സംഭവത്തിന് പിന്നില്‍ തീവ്രവാദികളാണെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+