എല്‍ഡിഎഫിനെതിരെ എന്‍എസ്എസും ക്രൈസ്തവ സഭകളും കൈകോര്‍ക്കുന്നു
കോട്ടയം: വിദ്യാഭ്യാസ രംഗത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന നയങ്ങള്‍ക്കെതിരെ ഒന്നിച്ചു നീങ്ങാന്‍ നായര്‍ സര്‍വീസ് സൊസൈറ്റിയും ക്രൈസ്തവ സഭകളും തീരുമാനിച്ചു.
എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപക നിയമനം പിഎസ്എസ് വഴിയാക്കാനുള്ള സര്‍ക്കാരിന്‍റെ നീക്കങ്ങളാണ് ഈ പുതിയ കൂട്ടുക്കെട്ടിന് കാരണമായിരിക്കുന്നത്.
പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് ചേര്‍ന്ന സംയുക്ത യോഗത്തില്‍ സര്‍ക്കാരിന്‍റെ പുതിയ നടപടികളെ ശക്തമായി എതിര്‍ക്കാന്‍ ഇരുകൂട്ടരും തീരുമാനിച്ചു.
എയ്ഡഡ് സ്കൂളുകളിലെ നിയമനധികാരം സര്‍ക്കാരിന് വിട്ടുനല്കാനാവില്ലെന്നും അത് തങ്ങളുടെ അവകാശമാണെന്നുമാണ് എന്‍എസ്എസ്, ക്രൈസ്തവ മാനേജ്മെന്‍റുകളുടെ നിലപാട്.
എന്നാല്‍ അധ്യാപക നിയമനത്തില്‍ സര്‍ക്കാര്‍ നയത്തെ അനുകൂലിക്കുന്ന എസ്എന്‍ഡിപി ഇക്കാര്യത്തില്‍ കൈക്കൊണ്ടിരിക്കുന്നത്.എസ്എന്‍ഡിപിയുടെ നിലപാട് കൂടുതല്‍ ലാഭം പ്രതീക്ഷിച്ചാണെന്നും യോഗത്തില്‍ വിമര്‍ശനുമുണ്ടായി.
യോഗത്തില്‍ എന്‍എസ്എസ് നേതാക്കളായ പി.കെ നാരായണപ്പണിക്കര്‍, ജി. സുകുമാരന്‍ നായര്‍, ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍മാരായ മലങ്കര സഭാധ്യക്ഷന്‍ ബസേലിയോസ് ക്ലീമിസ് കതോലിക്ക ബാവ, ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തില്‍, ജോസഫ് പുതുശേരി എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications