Get Updates
Get notified of breaking news, exclusive insights, and must-see stories!

ലിംഗ വിവേചനം: വനിതകള്‍ മേല്‍വസ്‌ത്രമില്ലാതെ നീന്തി പ്രതിഷേധിച്ചു

സ്‌റ്റോക്‌ഹോം(സ്വീഡന്‍): നീന്തല്‍ക്കുളത്തിലെ ലിംഗവിവേചനത്തിനെതിരെ സ്വീഡനിലെ ഒരു കൂട്ടം സ്‌ത്രീകള്‍ പ്രതിഷേധവുമായി രംഗത്ത്‌. പൊതു നീന്തല്‍ക്കുളങ്ങളില്‍ പുരുഷന്മാരെപ്പോലെ മേല്‍വസ്‌ത്രമില്ലാതെ നീന്തിയാണ്‌ നാല്‌പത്‌ സ്‌ത്രീകള്‍ അടങ്ങുന്ന സംഘം പ്രതിഷേധിച്ചത്‌.

പുരുഷന്മാര്‍ പൊതുനീന്തല്‍ക്കുളങ്ങളില്‍ മേല്‍വസ്‌ത്രമില്ലാതെ നീന്തുന്നു, പിന്നെയെന്തുകൊണ്ട്‌ സ്‌ത്രീകള്‍ക്കതുപാടില്ലെന്നും നീന്തല്‍ വസ്‌ത്രത്തിന്റെ കാര്യത്തില്‍ എന്തിനാണ്‌ വിവേചമനെന്നുമാണ്‌ ഇവര്‍ ചോദിയ്‌ക്കുന്നത്‌. സ്വീഡനിലെ മൂന്നു നഗരങ്ങളിലാണ്‌ സ്‌ത്രീകള്‍ പ്രതിഷേധവുമായി കുളത്തിലിറങ്ങിയത്‌.

നീന്തല്‍ക്കുളത്തിലെ ലിംഗവിവേചനത്തിനെതിരെ പൊരുതാന്‍ ഇവര്‍ ബരാ ബ്രോസ്‌റ്റ്‌ (ബേര്‍ ബ്രസ്റ്റസ്‌) എന്ന പേരില്‍ ഒരു സംഘടനയും സ്ഥാപിച്ചിട്ടുണ്ട്‌. സ്‌ത്രീകളുടെ ശരീരം ലൈംഗിക വല്‍ക്കരിയ്‌ക്കുന്നതിനെതിരെയാണ്‌ ഞങ്ങളുടെ പ്രതിഷേധം. സംഘടനയുടെ സ്ഥാപകരില്‍ ഒരാളായ ഇരുപത്തിരണ്ടുകാരി സന്നാ ഫേം പറയുന്നു.

നീന്തല്‍ക്കുളത്തിലെ ലിംഗവിവേചനംമാത്രം മതി സ്‌ത്രീകളുടെ പരിമിതമായ അവകാശങ്ങളും പുരുഷന്മാര്‍ അനുഭവിയ്‌ക്കുന്ന സ്വാതന്ത്ര്യക്കൂടുതലും അവകാശങ്ങളും മനസ്സിലാക്കാന്‍. വടക്കന്‍ സ്റ്റോക്‌ഹോമിലെ അപ്പ്‌സലയില്‍ രണ്ട്‌ സ്‌ത്രീകള്‍ മേല്‍വസ്‌ത്രമില്ലാതെ നീന്തിയപ്പോള്‍ അവരോട്‌ മേല്‍വസ്‌ത്രമണിഞ്ഞില്ലെങ്കില്‍ നീന്തല്‍ അവസാനിപ്പിച്ച്‌ പോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു.

ഈ സംഭവത്തിന്‌ശേഷമാണ്‌ സ്‌ത്രീകള്‍ സംഘടിച്ച്‌ ഇത്തരത്തിലൊരു പ്രതിഷേധത്തിന്‌ പദ്ധതിയിട്ടത്‌. വേനല്‍ക്കാലത്ത്‌ മേല്‍വസ്‌ത്രമില്ലാതെ സ്‌ത്രീകള്‍ സൂര്യസ്‌നാനം(സണ്‍ ബാത്ത്‌) നടത്തുന്ന കാഴ്‌ച സ്വീഡനിലെ കടല്‍ത്തീരങ്ങളില്‍ സാധാരണമാണ്‌.

ഇതില്‍നിന്നും നഗ്നതയോടുള്ള സ്വീഡന്റെ മൃദുലസമീപനം മനസ്സിലാക്കുകയും ചെയ്യാം. എന്നാല്‍ പൊതുനീന്തല്‍ക്കുളങ്ങളില്‍ സ്‌ത്രീകളോട്‌ വിവേചനം കാണിയ്‌ക്കുകയാണ്‌- - അവര്‍ ആരോപിച്ചു.

നീന്തല്‍ക്കുളങ്ങളിലെ വിവേചനം നിര്‍ത്തലാക്കണമെന്നും പുരുഷനും സ്‌ത്രീയ്‌ക്കും തുല്യമായ സ്വാതന്ത്ര്യം നല്‍കണമെന്നും വശ്യപ്പെട്ട്‌ സംഘടനാംഗങ്ങള്‍ സ്വീഡനിലെ ഓംബുഡ്‌സ്‌മാന്‌ പരാതിയും നല്‍കിയിട്ടുണ്ട്‌.

സ്‌ത്രീകള്‍ മേല്‍വസ്‌ത്രം ധരിച്ചുമാത്രമേ പൊതുനീന്തല്‍ക്കുളങ്ങളില്‍ നീന്താന്‍ പാടുള്ളുവെന്ന്‌ പറയുന്നത്‌ സുരക്ഷാ കാരണങ്ങള്‍ കൊണ്ടാണെന്നും ഇതില്‍ ലിംഗവിവേചനത്തിന്റെ പ്രശ്‌നമില്ലെന്നുമാണ്‌ അപ്പ്‌സലയിലെ ഒരു നീന്തല്‍ക്കുളത്തിന്റെ മാനേജര്‍ പറയുന്നത്‌. സ്‌ത്രീകള്‍ക്കെതിരെ ലൈംഗിക ആക്രമണങ്ങള്‍ ഉണ്ടാകാതിരിയ്‌ക്കാന്‍ വേണ്ടിയാണ്‌ ഈ മുന്‍കരുതലെടുക്കുന്നതെന്നും മാനേജര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+