കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്നൊരു മുതലയെ കിട്ടിയിരുന്നെങ്കില്‍... മോഡി!!

  • By Staff
Google Oneindia Malayalam News

Narendra Modiവാദ്‌നഗര്‍ : കാര്യമറിഞ്ഞുകഴിയുമ്പോള്‍ മാത്രമേ കഥാനായകന്‌ ടക്രൊക്കോഡൈല്‍ മാന്‍ട എന്ന്‌ പേരിടണോ അതോ മരിച്ചുപോയ മുതലസ്‌നേഹി സ്‌റ്റീവ്‌ ഇന്‍വിന്റെ എന്ന്‌ പേരിടണോ എന്ന്‌ തീരുമാനിയ്‌ക്കാന്‍ പാടുള്ളു.

കഥാനായകന്‍ മറ്റാരുമല്ല ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയാണ്‌. പറയുന്നത്‌ ഇപ്പോഴത്തെ കാര്യവുമല്ല പണ്ട്‌ ബാല്യകാലത്തെ കാര്യങ്ങളാണ്‌. ഇപ്പോള്‍ ഗുജറാത്ത്‌ രാഷ്ട്രീയത്തെ ഉള്ളംകയ്യില്‍വെച്ച്‌ നിയന്ത്രിയ്‌ക്കുന്ന മോഡി ചെറുപ്പത്തിലും ചില്ലറക്കാരനായിരുന്നില്ലെന്നാണ്‌ അദ്ദേഹത്തിന്റെ കൂട്ടുകാര്‍ പറയുന്നത്‌.

അന്ന്‌ ചെറുപ്പത്തില്‍ ആളൊരു മുതലപ്രിയനായിരുന്നു. ചെറുപ്പത്തില്‍ മുതലകളുമായിട്ടായിരുന്നുവത്രേ കുഞ്ഞുമോഡിയുടെ വിനോദം. കൂട്ടുകാരുമൊത്ത്‌ സ്വദേശമായ വാദ്‌നഗറിലെ ശര്‍മിഷ്ട തടാകത്തില്‍ നീന്തിക്കുളിയ്‌ക്കുമ്പോള്‍ മോഡി എപ്പോഴും മുതലക്കുഞ്ഞുങ്ങള്‍ക്ക്‌ പിന്നാലെയായിരുന്നത്രേ.

ഒരിക്കല്‍ മോഡി ഒരു മുതലക്കുഞ്ഞിനെ പിടിച്ച്‌ വീട്ടില്‍ കൊണ്ടുപോവുകപോലും ചെയ്‌തു. മോഡി കൗമാരപ്രായമായപ്പോഴേയ്‌ക്കും കുളത്തില്‍ നാല്‌പതിലേറെ മുതലകളുണ്ടായിരുന്നുവത്രേ.

അന്നത്തെ മോഡിയുടെ മുതലപ്രേമത്തെക്കുറിച്ച്‌ അദ്ദേഹത്തിന്റെ സുഹൃത്ത്‌ കന്യാലാല്‍ ഭവസര്‍ പറയുന്നതിങ്ങനെയാണ്‌- അന്ന്‌ ഞങ്ങള്‍ 25 പേര്‍ ചേര്‍ന്ന ഒരു സംഘമായിരുന്നു എന്നും കുളത്തില്‍ നീന്താനെത്തുന്നത്‌. ഒരുദിവസം മോഡി ഒരു മുതലക്കുഞ്ഞിനെ പിടിച്ച്‌ വീട്ടില്‍ കൊണ്ടുപോയി.

മുതലക്കുഞ്ഞുമായി വീട്ടിലെത്തിയ മോഡിയ്‌ക്ക്‌ അമ്മ ഹീരബെന്നിനോട്‌ കണക്കിന്‌ കേട്ടുവത്രേ. പറഞ്ഞ്‌ പറഞ്ഞ്‌ മോഡിയുടെമനസ്സലിയിച്ച്‌ അവര്‍ അതിനെ തിരകെ കുളത്തില്‍കൊണ്ടിടുവിയ്‌ക്കുകയും ചെയ്‌തു. തിന്നില്‍ നിന്നും വേര്‍പെട്ടുപോയാല്‍ മോഡിയ്‌ക്കുണ്ടായേയ്‌ക്കാവുന്ന വേദനയെക്കുറിച്ച്‌ പറഞ്ഞാണത്രേ അമ്മ അദ്ദേഹത്തിന്റെ മനസ്സുമാറ്റിയത്‌.

ഇപ്പോള്‍ ഈ മുതലകളെവല്ലതിനെയും കിട്ടിയിരുന്നെങ്കില്‍ മോഡി തനിയ്‌ക്കെതിരെ നീങ്ങുന്ന ഓരോ രാഷ്ട്രീയശത്രുവിനെയും അവര്‍ക്ക്‌ ഭക്ഷണമാക്കിയേനെയെന്നാണത്രേ ഇക്കഥ കേട്ടവര്‍ പറയുന്നത്‌. മാത്രമല്ല ഗുജറാത്തില്‍ തന്റെ ഭരണം തുടങ്ങിയതില്‍പ്പിന്നെ അരങ്ങേറിയ ദുരന്തങ്ങള്‍ക്കുനേരെ മോഡി മുതലക്കണ്ണീരൊഴുക്കുന്നതിന്റെ പിന്നിലെ രഹസ്യവും മറ്റൊന്നല്ലെന്ന്‌ മനസ്സിലാക്കാമല്ലോ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X