ചലച്ചിത്ര നടന്‍ രവിമേനോന്‍ അന്തരിച്ചു
മലപ്പുറം: പ്രശസ്‌ത ചലച്ചിത്ര നടന്‍ രവിമേനോന്‍(57) നിര്യാതനായി. ശനിയാഴ്‌ച പുലര്‍ച്ചെ പെരിന്തല്‍മണ്ണയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
അര്‍ബുദ ഹോഗബാധയെത്തുടര്‍ന്ന് ഇദ്ദേഹം ഏറെക്കാലമായി ചികിത്സയിലായിരുന്നു. പാലക്കാട് ശ്രീകൃഷ്‌ണപുരം സ്വദേശിയാണ്.
എം.ടിയുടെ നിര്‍മ്മാല്യം എന്ന ചിത്രത്തിലൂടെയാണ് രവിമേനോന്‍ മലയാള സിനിമാലോകത്ത് ശ്രദ്ധേയനായത്. ശാലിനി എന്റെ കൂട്ടുകാരി, ഇന്ദ്രജാലം, മാന്ത്രികം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മൃതദേഹം ശ്രീകൃഷ്‌ണപുരത്തേയ്‌ക്ക് കൊണ്ടുപോയി.












Click it and Unblock the Notifications