അരവണക്കരാര്‍: അന്വേഷണവുമായി സിപിഎം മുന്നോട്ട്
തിരുവനന്തപുരം: അരവണക്കരാര്‍ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന നിലപാടില്‍ സിപിഎം ഉറച്ചു നില്ക്കുന്നു.
ഇതോടെ അന്വേഷണത്തെ എതിര്‍ക്കുന്ന സിപിഐ, ആര്‍.എസ്.പി. കക്ഷികളുമായി ഏറ്റുമുട്ടിലിന് സാധ്യതയേറി.
ഘടക കക്ഷികളെ വിശ്വാസത്തിലെടുത്തു മാത്രമേ അന്വേഷണം നടത്താവൂയെന്ന് സിപിഎം സെക്രട്ടേറിയറ്റില്‍ നിര്‍ദേശമുണ്ടെങ്കിലും ഇത് എത്ര മാത്രം ഫലവത്താകുമെന്ന് കണ്ടു തന്നെയറിയണം.
ദേവസ്വം മന്ത്രി ജി. സുധാകരന്‍ അരവണ ക്രമക്കേടില്‍ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന് കത്തു നല്കിയിരുന്നു.
ദേവസ്വം ബോര്‍ഡ് അംഗങ്ങളായ പി. നാരയണന്‍, പി.കെ സുമതിക്കുട്ടി തുടങ്ങയവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്നാണ് കത്തിലുണ്ടായിരുന്നത്.












Click it and Unblock the Notifications