ചക്കുളത്തുകാവ് പൊങ്കാലയ്‌ക്കു ഭക്തിനിര്‍ഭരമായ തുടക്കം
ആലപ്പുഴ: പ്രശസ്‌തമായ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയ്‌ക്കു തുടക്കാമായി.
രാവിലെ 9ന് മുഖ്യ ക്ഷേത്രകാര്യ ദര്‍ശി രാധാകൃഷ്‌ണന്‍ ശ്രീകോവിലിലെ കെടാവിളക്കില്‍ നിന്നും പണ്ടാര പൊങ്കാല അടുപ്പിലേക്ക് അഗ്നി പകര്‍ത്തിയതോടെയാണ് പൊങ്കാല ചടങ്ങുകള്‍ക്ക് ആരംഭിച്ചത്.
ആയിരക്കണക്കിന് ഭക്തരാണ് ഭഗവതിയുടെ അനുഗ്രഹം തേടി ചക്കുളത്തുകാവിലെത്തിയിട്ടുള്ളത്.
ക്ഷേത്രത്തിനും സമീപ പ്രദേശങ്ങളിലും പൊങ്കാലയടുപ്പുകളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പൊങ്കാല നിവേദ്യത്തില്‍ പുരോഹിതര്‍ തീര്‍ഥം തെളിയിക്കും. തുടര്‍ന്ന് കാര്‍ത്തിക ദീപം തെളിയിക്കുന്നതോടെ ചടങ്ങുകള്‍ക്ക് സമാപനമാകും.












Click it and Unblock the Notifications