ഡിഫിയെ പേടിച്ച് വീട്ടുചികിത്സയും നിര്‍ത്തുന്നു
തിരുവനന്തപുരം : ആശുപത്രിയില്‍ ചട്ടപ്പടി സമരം നടത്തുകയും വീടുകളില്‍ ചികിത്സ നടത്തുകയും ചെയ്യുന്ന ഡോക്ടര്‍മാര്‍ ഡിവൈഎഫ്ഐയെ പേടിച്ച് സ്വകാര്യ ചികിത്സ ഉപേക്ഷിക്കുന്നു.
വീട്ടില്‍ രോഗികളെ പരിശോധിക്കുന്ന സമര ഡോക്ടര്‍മാരുടെ പട്ടിക ഡിവൈഎഫ്ഐ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് സ്വകാര്യ പരിശോധന നിര്‍ത്തി വെയ്ക്കാന്‍ ഡോക്ടര്‍മാരുടെ സംഘടന ആവശ്യപ്പെട്ടു.
വീടുകളില്‍ ചികിത്സ നടത്തുന്ന ഡോക്ടര്‍മാരെ ജനകീയ വിചാരണ ചെയ്യാന്‍ തയ്യാറെടുക്കുകയായിരുന്നു ഡിവൈഎഫ്ഐ. ഈ നീക്കത്തെ തടയുന്നതിനു വേണ്ടിയാണ് വീട്ടു ചികിത്സ ഉപേക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാകുന്നത്.
പത്തനംതിട്ടയിലും നെയ്യാറ്റിന്‍കരയിലുമാണ് ഡിവൈഎഫ്ഐ പ്രത്യക്ഷമായി ഡോക്ടര്‍മാര്‍ക്കെതിരെ രംഗത്തെത്തിയത്. ചട്ടപ്പടി സമരത്തിന്റെ രണ്ടാം ഘട്ടമായി ഡോക്ടര്‍മാര്‍ പേവാര്‍ഡ് പരിശോധന ഒഴിവാക്കിയിരുന്നു. ഇതോടെ ഡോക്ടര്‍മാരുടെ വീട്ടിലെ തിരക്കു കൂടി.
ഈ സാഹചര്യത്തിലാണ് ഇടതുയുവജന സംഘടനകള്‍ ഡോക്ടര്‍മാര്‍ക്കെതിരെ രംഗത്തെത്തിയത്.
സമരം അവസാനിക്കും വരെ വീടുകളില്‍ രോഗികളെ പരിശോധിക്കില്ലെന്ന് ഡോക്ടര്‍മാരുടെ സംഘടന അറിയിച്ചു.












Click it and Unblock the Notifications