ശൈത്യകാലം കഴിഞ്ഞ് ലീഡര്‍ തിരിച്ചെത്തും
ദില്ലി : കെ കരുണാകരന്റെ കോണ്‍ഗ്രസിലേയ്ക്കുളള മടക്കം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം കഴിയുന്നതോടെ യാഥാര്‍ത്ഥ്യമായേക്കും.
കരുണാകരന്റെ കോണ്‍ഗ്രസ് പുനപ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി മൊഹ്സിന കിദ്വായി പാര്‍ട്ടി നേതൃത്വത്തിന് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കി. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമൊഴിച്ചുളളവര്‍ കരുണാകരന്റെ വരവിനെ അനുകൂലിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
കോണ്‍ഗ്രസിലെ ഭൂരിപക്ഷം നേതാക്കളും പ്രവര്‍ത്തകരും അണികളും കരുണാകരന്റെ തിരിച്ചുവരവിനെ സ്വാഗതം ചെയ്യുന്നതായി റിപ്പോര്‍ട്ട് പറയുന്നു. പഴയതു പോലെ ഗ്രൂപ്പിസം ശക്തിപ്പെടുമെന്ന് ഭയന്നാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പ്രതികൂല നിലപാട് സ്വീകരിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ ഈ അഭിപ്രായം പറഞ്ഞതിനെ തുടര്‍ന്ന് കരുണാകരന്റെ നിലപാടുകള്‍ സൂക്ഷ്മമായി താന്‍ നിരീക്ഷിച്ചെന്നും അദ്ദേഹം ആത്മാര്‍ത്ഥമായാണ് മടക്കം ആഗ്രഹിക്കുന്നതെന്നും കിദ്വാനി അഭിപ്രായപ്പെട്ടു.
പാര്‍ട്ടിയില്‍ പുറമെയുളള ഐക്യം മാത്രമേയുളളൂവെന്നും ഉളളില്‍ സംഘടനാപ്രശ്നങ്ങള്‍ നീറിപ്പുകയുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. കരുണാകരന്റെ മടക്കം പരസ്യചര്‍ച്ചയ്ക്ക് വിധേയമാക്കാതെ കേന്ദ്ര നേതൃത്വം ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യണം.
ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസ് വിട്ടുപോയവരെക്കൂടി കരുണാകരനൊപ്പം പാര്‍ട്ടിയില്‍ തിരിച്ചെടുക്കാനാണ് ദേശീയ നേതൃത്വത്തിന്റെ ശ്രമം. ഏറെപ്പേര്‍ക്കൊപ്പം കരുണാകരന്‍ കൂടി വരുമ്പോള്‍ ഈ വരവിന് മാത്രം ഒരു വാര്‍ത്താ പ്രാധാന്യം കിട്ടില്ലെന്നും പാര്‍ട്ടി നേതൃത്വം കണക്കു കൂട്ടുന്നു.












Click it and Unblock the Notifications