ശബരിമലയുടെ സുരക്ഷയ്‌ക്കായി 'സന്നിധാനം ഷാഡോസ്'
ശബരിമല: ശബരിമല ക്ഷേത്രത്തിന്റെ സുരക്ഷയ്‌ക്കായി പൊലീസ് 'സന്നിധാനം ഷാഡോസ്' എന്ന പേരില്‍ പ്രത്യേക സുരക്ഷാസേന രൂപീകരിച്ചു.
24മണിക്കൂറും പ്രവര്‍ത്തിക്കുന്ന 60 അംഗ സംഘം സന്നിധാനം സ്‌പെഷ്യല്‍ ഓഫീസറുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും. ഇവര്‍ക്ക് യൂണിഫോം ഉണ്ടായിരിക്കില്ല. ഇഷ്ടമുള്ള വേഷത്തില്‍ തീര്‍ത്ഥാടകരുമായി ഇടകലര്‍ന്ന് പ്രവര്‍ത്തിക്കന്ന ഇവര്‍ ഓരോരുത്തരുടെയും നീക്കങ്ങള്‍ നീരീക്ഷിയ്‌ക്കും.
സംശയമുള്ളവരെ ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം ശബരിമലയിലുണ്ടായ വ്യാജ ബോംബ് ഭീഷണിയെയും അതുണ്ടാക്കിയ സുരക്ഷാപ്രശ്‌നങ്ങളെയും തുടര്‍ന്നാണ് പ്രത്യേക സേന രൂപീകരിയ്‌ക്കാന്‍ തീരുമാനമായത്.
നിലവിലുള്ള പൊലീസ് സേനയില്‍ തന്നെയുള്ള മിടുക്കരെ ഉള്‍പ്പെടുത്തിയാണ് സേന രൂപീകരിച്ചത്. ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകളുണ്ട്. തീവ്രവാദികള്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്താനിടയുള്ള അട്ടിമറികള്‍ തടയുക. പോക്കറ്റടി പോലുള്ള സാമൂഹികവിരുദ്ധ പ്രശ്‌നങ്ങള്‍ നേരിടുക എന്നിവയാണ് ഷാഡോസിന് നിശ്ചയിച്ചിട്ടുള്ള ചുമതല.
നാലുമണിക്കൂര്‍ ഇടവിട്ട് ഡ്യൂട്ടി മാറിക്കൊണ്ടിരിക്കും. രണ്ടുപേരുള്ള സംഘമായാണ് ഇവര്‍ നീങ്ങുക. അത്യാവശ്യമുണ്ടെങ്കില്‍ ആശയവിനിമയം നടത്താനായി എല്ലാവര്‍ക്കും വയര്‍ലെസ് സെറ്റ് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications