Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള കോണ്‍ഗ്രസ്‌ കൂട്ടായ്‌മയ്‌ക്ക്‌ ജോസഫ്‌ അന്യനല്ല: ബാലകൃഷ്‌ണപ്പിള്ള

കോഴിക്കോട്‌: കേരള കോണ്‍ഗ്രസുകളുടെ കൂട്ടായ്‌മയില്‍ പി.ജെ ജോസഫിനെ അന്യനായി കാണുന്നില്ലെന്ന്‌ കേരള കോണ്‍ഗ്രസ്‌(ബി) അധ്യക്ഷന്‍ ആര്‍. ബാലകൃഷ്‌ണപ്പിള്ള.

പക്ഷേ ഈ കൂട്ടായ്‌മയില്‍ ചേരണമെങ്കില്‍ ജോസഫുമായി ചര്‍ച്ചനടത്തേണ്ടതുണ്ട്‌. എന്നാല്‍ അതിന്‌ സമയമായിട്ടുണ്ടെന്ന്‌ തോന്നുന്നില്ല. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ജോസഫ്‌ ഗ്രൂപ്പിന്റെ അണികള്‍ക്ക്‌ എന്‍ഡിഎഫില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്‌. അണികള്‍ നിഷ്‌കൃഷ്ട ജീവികളല്ല, ഉത്‌കൃഷ്ടരാണ്‌. അതുകൊണ്ടുതന്നെ അവര്‍ക്ക്‌ ഇടതുമുന്നണിയില്‍ തുടാന്‍ കഴിയില്ല- അദ്ദേഹം പറഞ്ഞു.

കൂട്ടായ്‌മ രൂപീകരിയ്‌ക്കുന്നതിന്റെ ഭാഗമായി ഡിസംബര്‍ നാലിന്‌ തിരുവനന്തപുരത്ത്‌ മന്ത്രി കെ.എം മാണിയുമായി വീണ്ടും ചര്‍ച്ചനടത്തും. അഞ്ചാം തിയ്യതി നാല്‌ കേരളകോണ്‍ഗ്രസ്‌ ഗ്രൂപ്പുകളുടെ കൂട്ടായ്‌മ സംബന്ധിച്ച ആലോചനയും നടക്കും- പിള്ള അറിയിച്ചു. മറ്റുസംഘടനകളില്‍ നിന്നും വിട്ട്‌ കേരള കോണ്‍ഗ്രസില്‍(ബി) എത്തിയവരെ അനുമോദിച്ചുനടത്തിയ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരത്ത്‌ എഐവൈഎഫ്‌ വനിതാപ്രവര്‍ത്തകരെ മോചിപ്പിക്കാന്‍ മന്ത്രിമാര്‍ നേരിട്ടിറങ്ങിയത്‌ കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യ സംഭവമാണെന്ന്‌ അദ്ദേഹം കുറ്റപ്പെടുത്തി. ദേവസ്വം മന്ത്രി ജി. സുധാകരനെയും പിള്ള നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്‌.

പരമ്പരാഗത വിശ്വാസങ്ങളെ തള്ളിപ്പറയുന്ന സുധാകരന്‍ ഭരണഘടനാലംഘനമാണ്‌ നടത്തുന്നത്‌. ഇപ്പോള്‍ ദേവസ്വം ബോര്‍ഡിനെ തള്ളിപ്പറയുന്നു, നാളെ വഖഫ്‌ ബോര്‍ഡിനെ തള്ളിപ്പറയും.

ഈശ്വരവിശ്വാസമില്ലാത്തവര്‍ ദേവസ്വം ബോര്‍ഡ്‌ ഭരിയ്‌ക്കുന്നതാണ്‌ പ്രശ്‌നങ്ങള്‍ക്ക്‌ കാരണം. എന്തും വിളിച്ച്‌ പറയുന്ന സുധാകരന്‌ സാംസ്‌കാരിക വകുപ്പ്‌ നല്‍കിയാല്‍ കമ്യൂണിസ്റ്റുകാരുടെ സംസ്‌കാരം എന്താണെന്ന്‌ അറിയാന്‍ കഴിയും- അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+