15കാരി പെണ്‍കുട്ടിയെ തടവുകാര്‍ ബലാത്സംഗം ചെയ്‌തു
ബ്രസീല്‍: പതിനഞ്ചുകാരിയായ പെണ്‍കുട്ടി ജയിലില്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടതിനെ കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
ബ്രസീലിലെ ബേലം പ്രവിശ്യയിലെ അബെട്യൂബ എന്ന പ്രദേശത്തെ പോലീസ് സ്‌റ്റേഷനിലാണ് സംഭവം നടന്നത്.
മോഷണക്കുറ്റം ആരോപിക്കപ്പെട്ട പെണ്‍കുട്ടിയെ പുരുഷന്മാരായ 20 തടവുകാരോടൊപ്പം ജയിലിലാക്കുകയായിരുന്നു.ഭക്ഷണത്തിനു വേണ്ടി പോലൂം തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി അധികൃതരോട് പറഞ്ഞു.
26 ദിവസത്തോളം ജയിലില്‍ കഴിയേണ്ടി വന്ന പെണ്‍കുട്ടിയുടെ ശരീരമാകെ സിഗരറ്റ് കൊണ്ട് പൊള്ളിച്ച് പാടുകളും പരിക്കുകളുമുണ്ട്. തുടര്‍ച്ചയായി ഒരു മാസത്തോള്‌ം ജയിലില്‍ പീഡനേല്‌ക്കേണ്ടി വന്നുവെന്ന് അധികൃതര്‍ പറഞ്ഞു.
സംഭവത്തെക്കുറിച്ചറിഞ്ഞ രണ്ടു സാമൂഹ്യ പ്രവര്‍ത്തകര്‍ കുട്ടിയെ ജയില്‍വെച്ച് സന്ദര്‍ശിക്കുവന്‍ ശ്രമിച്ചെങ്കിലും സ്‌്‌റ്റേഷനിലെ പോലീസുകാര്‍ സമ്മതിച്ചില്ലത്രേ. പ്രശ്‌നം മനുഷ്യവകാശ പ്രവര്‍ത്തകര്‍ ഏറ്റെടുത്തതോടെയാണ് ഇതിനെക്കുറിച്ച് പുറം ലോകമറിഞ്ഞത്.
കഴിഞ്ഞ ദിവസം ബ്രസീലിലെ ആമസോണ്‍ സംസ്ഥാനത്ത്‌ഇരുപത്തിമൂന്നുകാരിയായ യുവതി 70 പുരുഷ തടവുകാരോടൊപ്പം ജയിലിലടക്കപ്പെട്ടത് വിവാദമായിരുന്നു.












Click it and Unblock the Notifications