Get Updates
Get notified of breaking news, exclusive insights, and must-see stories!

എച്ച്‌ഐവി തടയാന്‍ ഹോട്ടലുകളില്‍ കോണ്ടം വിതരണം

ബീജിംഗ്‌: ആളുകളില്‍ എച്ച്‌ഐവിബാധ തടയുന്നതിനായി ബീജിംഗിലെ ഹോട്ടലുകളില്‍ കോണ്ടം വിതരണം ചെയ്യാന്‍ മുനിസിപ്പല്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

2008 അവസാനത്തോടെ ഒരോ ഹോട്ടലുകളിലെയും എല്ലാമുറികളിലും കോണ്ടങ്ങള്‍ വിതരണം ചെയ്യണമെന്നാണ്‌ നിര്‍ദ്ദേശം. പുതിയതായി എച്ച്‌ഐവി ബാധിയ്‌ക്കുന്നവരുടെ എണ്ണം കുറയ്‌ക്കാന്‍ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ മുനിസിപ്പല്‍ ഭരണകൂടം ഇത്തരമൊരു ഉദ്യമത്തിന്‌ മുതിരുന്നത്‌.

2007ല്‍ 973 പുതിയ എച്ച്‌ഐവി ബാധകളാണ്‌ ബെയ്‌ജിംഗില്‍ മാത്രമായി രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്‌. ഇത്‌ 2006നെ അപേക്ഷിച്ച്‌ 54ശതമാനം കൂടുതലാണ്‌. നഗരത്തില്‍ എഴുന്നൂറോളം ഹോട്ടലുകളുണ്ട്‌. ഇതില്‍ 133 എണ്ണത്തില്‍ ഇതിനകംതന്നെ കോണ്ടങ്ങള്‍ വിതരണം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്‌.

എന്നാല്‍ വിതരണം സൗജന്യമല്ല. ചിലയിടങ്ങളില്‍ മുറികളില്‍ വിതരണംചെയ്യന്നതിന്‌ പകരം ഹോട്ടലുകളില്‍ത്തന്നെ ഇവ വില്‍ക്കുകയാണ്‌ ചെയ്യുന്നത്‌.

സര്‍ക്കാര്‍ കണക്കുപ്രകാരം 1985 മുതല്‍ 2007വരെ ബെയിജിംഗില്‍ 4,663 പേര്‍ക്ക്‌ എച്ച്‌ഐവി ബാധയുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്‌. ഇതില്‍ 171 പേര്‍ വിദേശികളും 964 പേര്‍ ബീജിംഗ്‌ നിവാസികളും 3,524 പേര്‍ ചൈനയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവരുമാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+