Get Updates
Get notified of breaking news, exclusive insights, and must-see stories!

കാണാതായ ബര്‍ഗറും അന്വേഷിച്ച്‌ പൊലീസ്‌

Burgerലണ്ടന്‍: കള്ളനെത്തിരഞ്ഞും കാണാതായ വ്യക്തികളെത്തിരഞ്ഞുമൊക്കെ പൊലീസുകാര്‍ ഇറങ്ങിത്തിരിക്കുന്നതില്‍ പുതുമയില്ല. എന്നാല്‍ കാണാതായ ഒരു ബര്‍ഗര്‍ തിരഞ്ഞ്‌ പൊലീസുകാര്‍ ഇറങ്ങിത്തിരിയ്‌ക്കുകയെന്നത്‌ കുറച്ച്‌ പുതുമയുള്ള കാര്യംതന്നെയല്ലേ.

സൗത്ത്‌ ലണ്ടനിലെ പൊലീസുകാരാണ്‌ കാണാതായ ഒരു ബര്‍ഗുംതപ്പി കൂട്ടമായി ഇറങ്ങിത്തിരിച്ചത്‌. ഒരു ബര്‍ഗര്‍ കാണാനില്ലെന്ന്‌ പറഞ്ഞുകൊണ്ട്‌ സ്റ്റേഷനില്‍ അടിയന്തരസന്ദേശം കിട്ടിയപ്പോള്‍ കാര്യമെന്താണെന്നൊന്നും സ്ഥിരീകരിയ്‌ക്കാതെ കാറും വാനുമൊക്കെയെടുത്ത്‌ ഏഴ്‌ പൊലീസുകാര്‍ സംഭവസ്ഥലത്തേയ്‌ക്ക്‌ പുറപ്പെട്ടു.Police Cartoon

സംഭവസ്ഥലത്ത്‌ എത്തിയപ്പോഴാണ്‌ മക്‌ഡൊണാള്‍സിന്റെ ബര്‍ഗറാണ്‌ കാണാതായതെന്ന്‌ പൊലീസിന്‌ മനസ്സിലായത്‌. അവിടെ തന്റെ ബര്‍ഗര്‍ കാണാനില്ലെന്നും അത്‌ ക്രോയഡണിലെ മക്‌ഡൊണാള്‍സ്‌ ശാഖയില്‍ നിന്ന്‌ ആര്‍ക്കോ മാറിക്കൊടുത്തുവെന്നും പറഞ്ഞ്‌ ഒരു സ്‌ത്രീ കരയുന്നതാണ്‌ അവര്‍ കണ്ടത്‌.

എന്തായാലും സ്ഥലത്തെത്തിയ സ്ഥിതിയ്‌ക്ക്‌ പൊലീസുകാര്‍ ഇരുകൂട്ടരുമായി സംഭവത്തെക്കുറിച്ച്‌ സംസാരിച്ചു. ഇതുമായി ബന്ധപ്പെട്ട്‌ ആരെയും അറസ്റ്റുചെയ്‌തിട്ടില്ലെന്നും ഫോണ്‍‍‍ അറ്റന്‍റ് ചെയ്യുന്ന പോലീസുകാര്‍ക്ക് പലപ്പോഴും യഥാര്‍ത്ഥ സംഭവം ചോദിച്ചറിയാന്‍ പറ്റാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും പോലീസ് പ്രതിനിധി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+