കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയിയ്ക്ക് കിട്ടുന്നത് സിനിമയിലൊരു വേഷം

  • By Staff
Google Oneindia Malayalam News

ലണ്ടന്‍ : ഹാരി പോട്ടര്‍ കഥകളെക്കുറിച്ച് എംഎസ്എന്‍ വൈബ് സെറ്റ് സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ക്വിസിലെ വിജയിയെ കാത്തിരിക്കുന്നത് ഒരിക്കലും പ്രതീക്ഷിക്കാത്ത സമ്മാനം.

അടുത്ത ഹാരി പോട്ടര്‍ ചിത്രത്തില്‍ ഒരു വേഷമാണ് ഈ ക്വിസിലെ വിജയിയ്ക്ക് കിട്ടുന്നത്. ജെ കെ റോളിംഗ് എഴുതുന്ന പരമ്പരയില്‍ ഇതുവരെ പ്രസിദ്ധീകൃതമായ ഏഴു കൃതികളെ അധികരിച്ചാണ് ക്വിസ്.

അടുത്ത വ‍ര്‍ഷം ചിത്രീകരിക്കുന്ന 'ഹാരി പോട്ടര്‍ ആന്റ് ഹാഫ് ബ്ലഡ് പ്രിന്‍സ് ' എന്ന ചിത്രത്തിലെ വേഷമാണ് ക്വിസ് വിജയിക്ക് വാഗ്ദാനം ചെയ്യുന്നതെന്ന് എംഎസ്എന്‍ എന്റര്‍ടെയ്ന്മെന്റ് മാനേജര്‍ മൈക്ക് ലോക് പറഞ്ഞു.

ഹാരി പോട്ടര്‍ പരമ്പരയിലെ ആറാം ചിത്രമാണ് ഇത്. ഡാനിയേല്‍ റാഡ് ക്ലിഫ് തന്നെയാണ് ഈ ചിത്രത്തിലും ഹാരി പോട്ടറായി വേഷമിടുന്നത്.

ലോകത്തെവിടെയോ ഉളള ഹാരിയുടെ ഒരു ആരാധകനോ ആരാധികയ്ക്കോ ലഭിക്കുന്ന ഏറ്റവും മികച്ച ക്രിസ്തുമസ് സമ്മാനമായിരിക്കും തങ്ങള്‍ നല്‍കുന്നതെന്ന് എംഎസ്എന്‍ അഭിമാനിക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X