നന്ദിഗ്രാമില്‍ കുട്ടികള്‍ ഉറക്കമില്ലായ്‌മ മൂലം കഷ്ടതയനുഭവിക്കുന്നു
പശ്ചിമ ബംഗാള്‍: ഒരു കൊല്ലത്തോളമായി ബംഗാളിലെ നന്ദിഗ്രാമില്‍ തുടരുന്ന കൊള്ളയും കൊള്ളിവെയ്‌പും പ്രദേശത്തെ കുട്ടികളെ മാനസികമായി ബാധിച്ചുവെന്ന് റിപ്പോര്‍ട്ട്.
കലാപത്തില്‍ മാനസികമായി തകര്‍ന്ന കുട്ടികള്‍ പലര്‍ക്കും രാത്രി ഉറങ്ങാന്‍ തന്നെ സാധിക്കുന്നില്ലെന്ന് നന്ദിഗ്രാമിലെ റെഡ്‌ക്രോസ് പ്രവര്‍ത്തകനായ രാമേശ്വര്‍ മിശ്ര പറയുന്നത്. ഏഴിനും പന്ത്രണ്ടു വയസിനുമിടയിലുള്ള 25 ഓളം കുട്ടികളെ ഈ സ്ഥിതിയില്‍ താന്‍ കണ്ടുവെന്ന് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
മുമ്പ് ഭൂമി ഉച്ചാട് പ്രതിരോധ സമിതിയുടെ ശക്തി പ്രദേശങ്ങളായിരുന്ന സോനചുര, സതേന്‍ഗബാരി, ഗോകുല്‍ നഗര്‍, മഹേഷ്‌പൂര്‍, എന്നിവിടങ്ങളിലെ കുട്ടികളാണ് കൂടുതലായും മാനസികമായി തകര്‍ന്നിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടുന്നു. ഈ പ്രദേശങ്ങള്‍ പിന്നീട് സിപിഎം പിടിച്ചെടുത്തിരുന്നു.
കലാപം ഏല്‍പിച്ച ആഘാതത്തില്‍ നിന്നും പുറത്തു വരാന്‍ കഴിഞ്ഞിട്ടില്ലാത്ത ഈ കുട്ടികള്‍ പലപ്പോഴും രാത്രി മുഴുവന്‍ ഉറങ്ങാതെ കഴിച്ചു കൂട്ടുകയാണ്.
തന്റെ വീട് അഗ്നിക്കിരയാവുന്നത് കണ്‍മുന്നില്‍ കണ്ട സതേണ്‍ഗബാരിയിലെ എട്ടു വയസുകാരനായ രാജു ഇപ്പോഴും ദുരിതാശ്വസ ക്യാമ്പില്‍ നിന്ന് പുറത്തു പോകാറില്ല. കൂടാതെ രാത്രി മുഴുവന്‍ നിയന്ത്രണമില്ലാതെ കരയുകയുമാണ് തന്റെ മകന് എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്ന് രാജുവിന്റെ അമ്മ കല്‌പന പറയുന്നത്. മകനെ കൊല്‍ക്കത്തിയിലേക്ക് കൊണ്ടുപോയി ചികിത്സിക്കാന്‍ സാമ്പത്തികമായി കഴിവില്ലെന്നും കല്‌പന പറഞ്ഞു.
സോനാചുരയിലെ ഏഴു വയസുകാരനായ മിനാട്ടി എപ്പോഴും ഉറങ്ങുന്നത് അമ്മയോടൊപ്പമാണ്. അമ്മ സമീപത്തു നിന്നും മാറിയാലുടനെ ഉണര്‍ന്ന് കരയാന്‍ തുടങ്ങും. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇത്തരത്തില്‍ ഒട്ടേറെ കുട്ടികള്‍ വിഷമതയനുഭവിക്കുന്നുണ്ടെന്ന് കലാപ ബാധിത പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റെഡ്‌ക്രോസ് അംഗങ്ങളിലൊരാള്‍ പറഞ്ഞു.
കലാപം നീണ്ടു പോകുന്നത് ഈ കുട്ടികളുടെ മനസില്‍ ആഴത്തില്‍ മുറിവേല്‌പിക്കുമെന്ന് ഇയാള്‍ പറഞ്ഞു. കൂടാതെ ക്യാമ്പിലെ ശുചിത്വമില്ലായ്‌മയും ശുദ്ധജല ദൗര്‍ലഭ്യവും കുട്ടികളെ ബാധിക്കുന്നുണ്ട്. ഒട്ടേറെ സംഘടനകള്‍ നന്ദിഗ്രാമത്തില്‍ ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തുണ്ടെങ്കിലും അവരാരും തന്നെ കുട്ടികളുടെ പ്രശ്‌ങ്ങളെപ്പറ്റി ഗൗരവമായി എടുത്തിട്ടില്ല.
ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ ഈകുട്ടികള്‍ ജീവിതകാലം മുഴുവന്‍ ഭീതിയുടെ പിടിയിലകപ്പെടുമെന്ന് രാമേശ്വര്‍ മിശ്ര മുന്നറിയിപ്പ് നല്‌കുന്നു.












Click it and Unblock the Notifications