എന്‍എസ്‌എസും സഭയും കാലം മാറിയത് മനസിലാക്കണം; പിണറായി
കണ്ണൂര്‍: എന്‍എസ്‌സും ക്രൈസ്‌തവ സഭകളും സര്‍ക്കാരിനെ ഉമ്മാക്കി കാട്ടി പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് പിണറായി. അരനൂറ്റാണ്ട് മുമ്പ് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ നടത്തിയ കാര്യങ്ങള്‍ ആവര്‍ത്തിക്കാനാണ് ശ്രമം. എന്നാല്‍ കാലം മാറിയത് ഇരുകൂട്ടരും മനസിലാക്കണം.
ടി.കെ ബാലന്‍ സ്‌മാരക ഹാള്‍ ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുന്നതിനിടെയാണ് പിണറായി സഭകള്‍ക്കും എന്‍എസ്‌എസിനുമെതിരേ പരാമര്‍ശം നടത്തിയത്. 57ലെ രാഷ്ട്രീയ കാലവസ്ഥയല്ല 2007ലെതെന്ന് പിണറായി ഓര്‍മ്മിപ്പിച്ചു. ഇന്ന് കേന്ദ്രം ഭരിക്കുന്നത് സിപിഎം പിന്തുണയ്‌ക്കുന്ന സര്‍ക്കാരാണ്.
കഴിഞ്ഞ ദിവസം എന്‍എസ്‌എസും സഭകളും യോഗം നടത്തി സര്‍ക്കാരിനെതിരെ ഒന്നിച്ചു നീങ്ങാന്‍ തീരുമാനമെടുത്തിരുന്നു.
കേരളത്തിലെ ആദിവാസികളുടെ പ്രശ്‌നത്തിലിടപെടുന്ന അരുന്ധതി റോയിയെയും പിണറായി വിമര്‍ശിച്ചു.മേധാപട്‌കര്‍ക്ക് സാമൂഹ്യ ബോധമില്ലാത്തതിന്റെ ഫലമാണ് അവര്‍ക്ക് നന്ദിഗ്രാമില്‍ അനുഭവിക്കേണ്ടി വന്നത്.മേധാപടക്‌റുടെയും അരുന്‌്‌ധതിയുടെയും നിലപാടുകള്‍ക്ക് പിന്നില്‍ വിദേശ ശക്തികളാണെന്നും പിണറായി ആരോപിച്ചു.












Click it and Unblock the Notifications