സ്ത്രീപീഡനത്തില്‍ കേരളം രണ്ടാമത്
തിരുവനന്തപുരം: സ്ത്രീപീഡന കേസുകളില്‍ രണ്ടാമതാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. സ്ത്രീകള്‍ക്കെതിരായ ഗാര്‍ഹികാതിക്രമങ്ങള്‍ സംബന്ധിച്ച നിയമം നിലവില്‍ വന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഗാര്‍ഹികാതിക്രമ കേസുകളില്‍ കേരളം രാജസ്ഥാന് തൊട്ടുപിന്നിലാണ്.
3440 കേസുകളുമായി രാജസ്ഥാനാണ് ഒന്നാംസ്ഥാനം. കേരളത്തില്‍ 1028 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. രാജസ്ഥാനില്‍ 3440ഉം. രാജ്യത്തൊട്ടാകെ ഈ കലയളവില്‍ 7913 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു.
കേരളത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഭര്‍ത്താവിനാല്‍ 60 സ്ത്രീകളാണ് കൊല്ലപ്പെട്ടത്. മക്കള്‍ അമ്മയെ കൊന്ന കേസുകള്‍ ഏഴെണ്ണമുണ്ട്. പെണ്‍കുട്ടികളെ പീഡിപ്പിച്ചുകൊന്ന കേസുകള്‍ മൂന്നെണ്ണമാണ്. മറ്റ് കൊലപാതകങ്ങളില്‍ സ്ത്രീകള്‍ മരിച്ച 24 കേസുകളുമുണ്ട്. ഗാര്‍ഹികാന്തരീക്ഷത്തിന് പുറത്തും സ്ത്രീകള്‍ക്ക് പീഡനമേല്‍ക്കുന്നത് കൂടിവരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
നവംബര്‍ 25 സാര്‍വദേശീയ സ്ത്രീപീഡന വിരുദ്ധദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ശേഖരിച്ച കണക്കുകളുടെ വിവരം തിരുവനന്തപുരത്തെ 'സഖി' എന്ന സംഘടനയാണ് പ്രസിദ്ധീകരിച്ചത്.












Click it and Unblock the Notifications