നവാസ് പാകിസ്ഥാനിലേക്ക് തിരിച്ചെത്തുന്നു.
ഇസ്ലാമാബാദ്: പാകിസ്‌താന്‍ മുന്‍ പ്രധാന മന്ത്രി നവസ് ഷെറീഫ് ഇന്ന് പാകിസ്‌താനില്‍ തിരിച്ചെത്തും.
1999 ലെ അട്ടിമറിയ്‌ക്കു ശേഷം സൗദി അറേബ്യയില്‍ പ്രവാസി ജീവിതം നയിക്കുന്ന നവാസ് സെപ്‌റ്റംബറില്‍ പാകിസ്‌താനിലേക്ക് തിരിച്ചു വരാന്‍ ശ്രമിച്ചിരുന്നുവെങ്കിലും മുഷാറഫ് ഭരണകൂടം സൗദിയിലേക്ക് തന്നെ തിരിച്ചു നാടുകടത്തുകയുമായിരുന്നു.
അടുത്ത നാളുകളിലായി പാകിസ്‌താനില്‍ ഉണ്ടായ രാഷ്ട്രീയ അരക്ഷിതാവസ്ഥയില്‍ ഷെറീഫിന്റെ തിരിച്ചു വരവ് ദൂരവ്യാപകമായ ഫലങ്ങളായിരിക്കും സൃഷ്ടിക്കുക. ഷെറീഫിന്റെ തിരിച്ചു വരവുമായി ബന്ധപ്പെട്ട് മുഷാറഫ് കഴിഞ്ഞയാഴ്‌ച സൗദി അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു.
ബേനസീര്‍ ഭൂട്ടോയുമായുള്ള ബന്ധം വഷളായതും സൗദി അധികൃതരുടെ കടുംപിടുത്തവുമാണ് നവാസിന്റെ തിരിച്ചു വരവിന് കളമൊരുക്കിയിരിക്കുന്നത്.
ഇത്തവണ നവസിന്റെ തിരിച്ചു വരവിനെ മുഷാറഫ് ഭരണകൂടം തടയില്ലെന്നു തന്നെയാണ് കരുതുന്നത്.
എന്നാല്‍ നൂറുക്കണക്കിന് ഷെറീഫ് അനുകൂലികളെ പാക് പട്ടാളവും പോലീസും ചേര്‍ന്ന് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications