ആസാമില്‍ സംഘര്‍ഷത്തിനിടയില്‍ തെരുവില്‍ സ്‌ത്രീയെ നഗ്നയാക്കി മര്‍ദിച്ചു
ആസ്സാം: തദ്ദേശീയരും ആദിവാസി വിദ്യാര്‍ഥികളും തമ്മിലുള്ള സംഘര്‍ഷം തുടരുന്നു.
പട്ടിക ജാതി വിഭാഗത്തിലുള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ആദിവാസി സ്‌്‌റ്റുഡന്റസ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയാ റാലി ആക്രമസക്തമാകുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാരും വിദ്യാര്‍ഥികളുമായി നടന്ന അതിക്രമങ്ങള്‍ക്കിടയില്‍ നാട്ടുകാര്‍ ഒരു ആദിവാസി യുവതിയെ തെരുവില്‍ നഗ്നയാക്കുകയും മര്‍ദിക്കുകയും ചെയ്‌തു.
സ്‌ത്രീയെ തെരുവില്‍ നഗ്നയാക്കി പീഡിപ്പിച്ച സംഭവത്തില്‍ പ്രദേശത്തെ കച്ചവടക്കാരനായ രതുല്‍ ബര്‍മന്‍ എന്നയാളെയും രണ്ട് കൂട്ടാളികളെയും പോലീസ് അറസ്‌റ്റു ചെയ്‌തു.
പീഡനത്തിനിരായായ സ്‌ത്രീക്ക് ആസാം മുഖ്യമന്ത്രി തരുണ്‍ ഗോഖോയി ഒരു ലക്ഷം രൂപ നഷ്‌്‌ട പരിഹാരവും പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ അന്വേഷണവും ഏര്‍പ്പെടുത്തി.
വിദ്യാര്‍ഥികളും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിക്കുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‌ക്കുകയും ചെയ്‌തു. പരിക്കേറ്റ നാല്‌പതു പേരുടെ നില ഗുരുതരമാണ്.
സംഭവങ്ങളെ തുടര്‍ന്ന് ആദിവാസി വിദ്യാര്‍ഥി സംഘടനയായ എ.എ.എ.എസ്.എ. 36 മണിക്കൂര്‍ നേരത്തെക്ക് ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്.












Click it and Unblock the Notifications