ബാംഗ്ലൂരിലെ സോഫ്‌റ്റ്‌വെയര്‍ കന്പനിയില്‍ വന്‍ അഗ്നിബാധ
ബാംഗ്‌ളൂര്‍: സോഫ്‌റ്റ്‌വെയര്‍ സ്ഥാപനത്തിലുണ്ടായ തീപിടുത്തം പരിഭ്രാന്തി പരത്തി.
ഇന്ന് രാവിലെ 5.45 ഓടെയാണ് ജെനിസിസ് മൈക്രോചിപ്പ് (ഇന്ത്യ) എന്ന സ്ഥാപനത്തിലാണ് വന്‍ അഗ്നിബാധയുണ്ടായത്. അഗ്നിശമന സേനാ പ്രവര്‍ത്തകര്‍ സമയോചിതമായി പ്രവര്‍ത്തിച്ചതു മൂലം കൂടുതല്‍ അപകടങ്ങള്‍ സംഭവിച്ചില്ല.
ഒന്നേ കാല്‍ മണിക്കൂര്‍ കൊണ്ടാണ് അഗ്നി ശമനസേനാ വിഭാഗം തീയണച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കുള്ളതായി റിപ്പോര്‍ട്ടില്ല.
സ്ഥാപനത്തിന്റെ മൂന്ന് നിലകള്‍ക്ക് കാര്യമായ നാശനഷ്ടങ്ങളുണ്ടായെന്ന് അഗ്ന ശമന സേനാ തലവന്‍ രമേഷ് പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്ന് കരുതുന്നു.












Click it and Unblock the Notifications