Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി റെയില്‍വേയ്ക്ക് സൗജന്യമില്ല

തിരുവനന്തപുരം : ഗാര്‍ഹിക ഉപഭോക്താക്കളെയും ലോ ടെന്‍ഷന്‍ വ്യവസായങ്ങളെയും വര്‍ദ്ധനയില്‍ നിന്നൊഴിവാക്കി സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് പുതുക്കി. റെയില്‍വെയ്ക്ക് നല്‍കിയിരുന്ന ഇളവ് പിന്‍വലിച്ചതാണ് ഇക്കുറി വൈദ്യുതി ചാര്‍ജ് വര്‍ദ്ധനയിലെ ശ്രദ്ധേയമായ നടപടി. ഡിസംബര്‍ ഒന്നുമുതല്‍ മറ്റ് വ്യവസായങ്ങള്‍ നല്‍കുന്ന ചാര്‍ജ് തന്നെ റയില്‍വെയും നല്‍കണം.

വൈദ്യുതി നിരക്കില്‍ 20 ശതമാനം ഇളവാണ് റെയില്‍വേയ്ക്ക് നല്‍കിയിരുന്നത്. ഈ സൗജന്യം എടുത്തുകളഞ്ഞു.

നിരക്ക് പുതുക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്നാണഅ താരിഫ് റഗുലേറ്ററി കമ്മിഷന്‍ നിരക്കു് പുതുക്കി നിശ്ചയിച്ചത്. പുതുക്കിയ നിരക്കുകള്‍ കമ്മിഷന്‍ ചെയര്‍മാന്‍ സി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

താല്‍ക്കാലിക കണക്ഷന്‍ നിരക്ക് യൂണിറ്റ് ഒന്നിന് 13.50 രൂപയായിരുന്നത് 12 രൂപയായി കുറച്ചിട്ടുണ്ട്.

കൃഷി ആവശ്യങ്ങള്‍ക്കുളള നിരക്കില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. 33 കെ വി വരെ ഉപയോഗിക്കുന്ന ഹൈ ടെന്‍ഷന്‍, എക്സ്ട്രാ ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കളും വര്‍ദ്ധനയില്‍ നിന്നും രക്ഷപെട്ടു. തെരുവു വിളക്കിനും ചാര്‍ജ് വര്‍ദ്ധനയില്ല.

മറ്റ് ഹൈടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 50 പൈസ വര്‍ദ്ധിപ്പിച്ചു.

പുതിയ നിരക്കുകള്‍ ഡിസംബര്‍ ഒന്നിന് നിലവില്‍ വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+