ചാരായ നിരോധനം പിന്‍വലിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ഒരുക്കമല്ല; ഗുരുദാസന്‍
ആലപ്പുഴ: ചാരായം നിരോധിച്ചത് ശരിയായ നടപടി അല്ലായാരുന്നെങ്കിലും അത് പിന്‍വലിച്ച് പ്രശ്‌നങ്ങളുണ്ടാക്കാന്‍ സര്‍ക്കാര്‍ ഒരുക്കമല്ലെന്ന് ഗുരുദാസന്‍.
എക്‌സൈസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പൂര്‍ണ മദ്യ നിരോധനം പ്രായോഗികമായ കാര്യമല്ല. മറിച്ച് സമൂഹത്തെ മദ്യാസക്തിയില്‍ നിന്നും വിമുക്തരാക്കുകയാണ് പ്രധാനമെന്ന് മന്ത്രി പറഞ്ഞു.
വ്യാജമദ്യം കുടിക്കുന്നവര്‍ക്കെതിരേ കേസെടുക്കണമെന്ന എക്‌സൈസ് വകുപ്പിന്റെ നിര്‍ദേശത്തെ മന്ത്രി എതിര്‍ത്തു. മദ്യമല്ല പ്രശ്‌നമുണ്ടാക്കുന്നതെന്നും അതില്‍ ചേര്‍ക്കുന്ന ലഹരി പദാര്‍ഥങ്ങളാണ് പ്രശ്‌നമുണ്ടാക്കുന്നത്.
ഇതില്‍ നിന്നും ജനങ്ങളെ രക്ഷിക്കേണ്ടത് എക്‌സൈസ് വകുപ്പിന്റെ കടമയാണെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications