Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉഴിച്ചില്‍ കേന്ദ്രത്തില്‍ അനാശാസ്യം: 6 പേര്‍ പിടിയില്‍

കൊച്ചി: ഉഴിച്ചില്‍ കേന്ദ്രത്തിന്റെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്ന വൈദ്യനും ബ്രോക്കറുമടക്കം ആറുപേര്‍ പൊലീസ്‌ പിടിയിലായി.

വൈറ്റില കവലയ്‌ക്കടുത്ത്‌ തൈക്കൂട്ടം എകെജി റോഡില്‍ ഒരു ഇരുനില കെട്ടിടം വാടകയ്‌ക്കെടുത്തായിരുന്നു അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്‌.

എയര്‍കണ്ടീഷന്‍ ചെയ്‌ത മുറികളും ഡബിള്‍ ബാത്ത്‌ടബ്ബുകളുമുള്ള കേന്ദ്രത്തില്‍ നഗരത്തിലെ പല ഉന്നതരും സന്ദര്‍ശകരായിരുന്നുവെന്ന്‌ സൂചനയുണ്ട്‌. ഇന്‍സ്‌പിരേഷന്‍ സ്‌പാ എന്ന പേരില്‍ പത്രങ്ങളില്‍ പരസ്യം നല്‍കിയാണ്‌ ഇടപാടുകാരെ ആകര്‍ഷിച്ചിരുന്നത്‌.

മൂവാറ്റുപുഴ സ്വദേശി ഡോക്ടര്‍ സിറിള്‍ തോമസ്‌, വാളനാട്‌ മുള്ളൂര്‍ ഷിബുസ ഉദയം പേരൂര്‍ കല്ലാറ്റിങ്കല്‍ ജയരാജ്‌, തിരുവനന്തപുരം സ്വദേശി ഡേവിഡ്‌സണ്‍, ബ്രോക്കര്‍ ഉടുമ്പന്നൂര്‍ ജയേഷ്‌, കൊല്ലം കരുനാഗപ്പള്ളി അഞ്‌ജു എന്നിവരെയാണ്‌ ഇവിടെനിന്നും പൊലീസ്‌ അറസ്‌ററുചെയ്‌തത്‌.

സിറ്റി പൊലീസ്‌ കമ്മീഷണറുടെ ഷാഡോ ഫോഴ്‌സ്‌ കെണിയൊരുക്കിയാണ്‌ ഞായറാഴ്‌ച ഉച്ചയോടെ ഇവരെ കുടുക്കിയത്‌. പിന്നീട്‌ പനങ്ങാട്‌ പൊലീസിന്‌ കൈമാറി. തുടര്‍നടപടികള്‍ തിങ്കളാഴ്‌ചയുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+