Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി കരുത്തനായ നേതാവാണെന്ന്‌ സുധാകരന്‍

Sudhakaranകണ്ണൂര്‍: ഇടതുപക്ഷം വലത്തോട്ട്‌ ചായുമ്പോള്‍ പിടിച്ചുനിര്‍ത്തുന്ന കരുത്തനായ നേതാവാണ്‌ പിണറായി വിജയനെന്ന്‌ ദേവസ്വം മന്ത്രി ജി. സുധാകരന്‍.

പാര്‍ട്ടിയില്‍ പാളിച്ചകള്‍ പ്രകടമാകുമ്പോള്‍ എല്‍ഡിഎഫ്‌ സര്‍ക്കാറിനെയും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെയും പിടിച്ചുനിര്‍ത്തി കൃഷ്‌ണപിള്ള, എകെജി എന്നിവരുടെ പാതയിലൂടെ നയിക്കുന്നയാളാണ്‌ പിണറായി.

കേരളം കണ്ട എറ്റവും മികച്ച സഹകരണമന്ത്രിയായിരുന്നു പിണറായി വിജയന്‍. അദ്ദേഹം വകുപ്പ്‌ ഭരിച്ചിരുന്ന കാലത്താണ്‌ പരമ്പരാഗത രീതിയില്‍ നിന്നും മാറി കാലത്തിന്റെ മാറ്റത്തിനനുസരിച്ച്‌ സഹകരണ രംഗത്തെ വളര്‍ച്ചയിലേയ്‌ക്ക്‌ നയിച്ചത്‌.

സഹകരണരംഗത്തെ വലിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഇടതുപക്ഷത്തെ ചിലയാളുകള്‍ക്ക്‌ സാധിയ്‌ക്കുന്നില്ല. ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ അഴിമതിക്കാരാണെന്നാണ്‌ ഇത്തരക്കാര്‍ ആരോപിയ്‌ക്കുന്നത്‌. ഇവര്‍ക്ക്‌ ഭൗതിക ചിന്ത നഷ്ടപ്പെട്ടിരിയ്‌ക്കുകയാണ്‌- സുധാകരന്‍ പറഞ്ഞു.

ഇത്തരമാളുകള്‍ക്കെതിരെ ജനങ്ങള്‍ രംഗത്തുവരണം. ഇച്ഛാശക്തിയോടെ വളരെ ശക്തമായിത്തന്നെ സര്‍ക്കാര്‍ ഈ നയവുമായി മുന്നോട്ടുപോകും- മന്ത്രി അറിയിച്ചു. കണ്ണൂര്‍ ജില്ലയിലെ കതിരൂരില്‍ സഹകരണ ബാങ്ക്‌ ശാഖ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+