ബിപാഷയ്‌ക്കും അര്‍ഷദ് വാര്‍സിയ്‌ക്കും നേരെ വംശീയാധിക്ഷേപം
ലണ്ടന്‍: ശില്‍പാഷെട്ടിയ്‌ക്കു പിന്നാവെ ബോളിവുഡ് താരങ്ങളായ ബിപാഷ ബസുവിനും അര്‍ഷദ് വാര്‍സിയ്‌ക്കുമെതിരെ ബ്രിട്ടനില്‍ വംശീയാധിക്ഷേപം നടന്നതായി ആരോപണം.
സെപ്‌റ്റംബറില്‍ നടന്ന സംഭവം താരങ്ങള്‍ ഞായറാഴ്‌ചായാണ് വെളിപ്പെടുത്തിയത്. പടിഞ്ഞാറന്‍ ലണ്ടനില്‍ ധന്‍ ധനാധന്‍ ഗോള്‍ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണത്രേ ഇവര്‍ അധിക്ഷേപിയ്‌ക്കപ്പെട്ടത്.
ബിപാഷയും വാര്‍സിയും ഉള്‍പ്പെട്ട രംഗം ചിത്രീകരിയ്‌ക്കുന്നതിനിടെ കാറിലെത്തിയ ഒരു സംഘം ബ്രിട്ടീഷുകാര്‍ ഇുവര്‍ക്കുമെതിരെ അശ്ലീലവാക്കുകള്‍ പറയുകയും തുറിച്ചുനോക്കുകയും ചെയ്യുകയായിരുന്നുവത്രേ. പ്രകോപനമൊന്നുമില്ലാതെ ബ്രീട്ടീഷുകാര്‍ നടത്തിയ
ആക്ഷേപങ്ങള്‍ കേട്ട് താന്‍ ഞെട്ടിപ്പോയെന്ന് സെറ്റിലുണ്ടായിരുന്ന താരം ജോണ്‍ എബ്രഹാമും പറഞ്ഞു.
ചിത്രത്തിന്റെ പ്രിവ്യൂവുമായി ബന്ധപ്പെട്ട് ബിപാഷയും വാഴ്‌സിയും ജോണും ഇപ്പോള്‍ ലണ്‌ടനിലാണുള്ളത്.
ഒരു ചാനലിലെ റിയാലിറ്റി ഷോയില്‍ പങ്കെടുത്ത ശില്‍പാ ഷെട്ടിയ്‌ക്കു നേരെയുണ്ടായ വംശീയധാക്ഷേപം വന്‍ വിവദമായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിയ്‌ക്കാന്‍ ഉത്തരവിട്ട ബ്രിട്ടീഷ് സര്‍ക്കാര്‍ ശില്‍പയോട് മാപ്പു പറഞ്ഞാണ് അന്നത്തെ വിവാദത്തിന് വിരാമമിട്ടത്.
ശില്‍പ പാചകം ചെയ്യുന്നത് വൃത്തിയില്ലാതെയാണെന്നും ഭാഷ പുരാതനയുഗത്തിലേതാണെന്നും പറഞ്ഞായിരുന്നു റിയിലിറ്റി ഷോയില്‍ ഒപ്പമുണ്ടായിരുന്ന ജേഡ് ഗുഡിയെന്ന താരം ശില്‌പയെ അധിക്ഷേപിച്ചത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications