സ്വവര്‍ഗ്ഗ ദമ്പതികള്‍ക്ക് ഇരട്ടക്കുട്ടികള്‍ പിറന്നു
മുംബൈ: സ്വവര്‍ഗ്ഗാനുരാഗികളായ പുരുഷദമ്പതിമാര്‍ക്ക് ഇരട്ടക്കുട്ടികള്‍ ജനിച്ചു. ഒരു സ്‌ത്രീയുടെ ഗര്‍ഭപാത്രം വാടകയ്‌ക്കെടുത്താണ് ഇവര്‍ രണ്ട് കുഞ്ഞുങ്ങളുടെ(ഒരാണും ഒരു പെണ്ണും) പിതാക്കന്മാരായത്.
സെപ്‌റ്റംബറില്‍ 17ന് ഡോ. ഹിരാനന്ദാനി ആശുപത്രിയിലാണ് കുഞ്ഞുങ്ങള്‍ ജനിച്ചത്. ഇന്റര്‍നെറ്റ് വഴിയാണ് വാടകഗര്‍ഭപാത്രലഭ്യതയെക്കുറിച്ച് ഇസ്രയേലുകാരായ ഇവര്‍ അറിഞ്ഞത്. പിന്നീടുള്ള അന്വേഷണത്തിലാണ് മുംബൈയില്‍ ഈ സംവിധാനത്തിന് വളരെ ചെലവ് കുറവാണെന്ന് കണ്ടെത്തിയത്.
തുടര്‍ന്ന് മുംബൈയിലെത്തി റോട്ടുണ്ടാ ക്ലിനിക് സെന്റര്‍ഫോര്‍ ഹ്യൂമണ്‍ റീപ്രൊഡക്ഷനിലെ വന്ധ്യതാ നിവാരണ വിദഗ്‌ധന്‍ ഡോക്ടര്‍ ഗൗതം അലഹബാദിയെ സമീപിയ്‌ക്കുകായിരുന്നു. പിന്നീട് ഇന്ത്യയില്‍ത്തന്നെയുള്ള അണ്ഡദാതാവിനെയം ഗര്‍ഭപാത്രം വാടകയ്‌ക്കു നല്‍കുന്ന സ്‌ത്രീയെയും കണ്ടെത്തി.
ഫെബ്രുവരിയില്‍ പുരുഷ ദമ്പതികളിലൊരാളുടെ ബീജം ഉപയോഗിച്ച് ഇന്‍വിട്രോ ഫെര്‍ടിലൈസേഷന്‍ ചെയ്‌ത് അണ്ഡം വാടക ഗര്‍ഭപാത്രത്തില്‍ നിക്ഷേപിയ്‌ക്കുകയായിരുന്നു. രണ്ടുമാസത്തോളം ഇതിനായി ദമ്പതികള്‍ ആശുപത്രിയില്‍ താമസിച്ചു. പിന്നീട് കുഞ്ഞുങ്ങള്‍പിറന്നുകഴിഞ്ഞ് അവരെ സ്വന്തം നാട്ടിലേയ്‌ക്ക് കൊണ്ടുപോയി.
ഒട്ടേറെ വിദേശികള്‍ ഇന്ത്യയിലെത്തി ഇത്തരത്തില്‍ സ്വന്തമായി കുട്ടികളുണ്ടാകാന്‍ വേണ്ടി ഗര്‍ഭപാത്രം വാടകയ്‌ക്കെടുക്കുന്നുണ്ടെന്ന് ഡോക്ടര്‍ അലഹബാദി പറഞ്ഞു. എന്നാല്‍ ഒരു സ്വവര്‍ഗ്ഗ ദമ്പതികള്‍ക്ക് ഇതാദ്യായാണ് ഈ രീതിയില്‍ ഇന്ത്യയില്‍ കുഞ്ഞുപിറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications