കിരണ്‍ ബേദി ഐപിഎസ് പൊലീസ് സേന വിടുന്നു.
ദില്ലി: ഇന്ത്യയിലെ ആദ്യ വനിതാ ഐപിഎസ് ഓഫീസറായ കിരണ്‍ ബേദി പൊലീസ് സേന വിടുന്നു.
അക്കാദമിക് പഠനങ്ങള്‍ തുടരാന്‍ ആഗ്രമുള്ളതിനാലാണ് യൂണിഫോം ഉപേക്ഷിയ്‌ക്കാന്‍ തീരുമാനിച്ചതെന്ന് കിരണ്‍ പറഞ്ഞു. ജോലിയില്‍ നിന്നും വിരമിക്കുന്നതിനായി കിരണ്‍ അപേക്ഷയും നല്‍കിക്കഴിഞ്ഞു.
എനിയ്‌ക്ക് സ്വമേധയാ പിരിഞ്ഞുപോകാന്‍ അനുമതി നല്‍കമണമെന്ന് ഞാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുകായാണ്- കിരണ്‍ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ആഭ്യന്തമന്ത്രാലയം അന്തിമ തീരുമാനം അറിയിച്ചിട്ടില്ല.
1972 ബാച്ചിലെ യുടി കേഡര്‍ ഐപിഎസ് ഓഫീസറാണ് കിരണ്‍. ദഈയിടെ പ്രായ പരിഗണനപ്രകാരം കിരണിന് നല്‍കേണ്ടിയിരുന്ന ദില്ലി പൊലീസ് കമ്മീഷണര്‍ പദവി നിയമനക്രമം തെറ്റിച്ചുകൊണ്ട് ഒരു ജൂനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥന് നല്‍കിയതില്‍ പ്രതിഷേധിച്ച് കിരണ്‍ ബേദി ദീര്‍ഘകാല അവധിയെടുത്തിരുന്നു.












Click it and Unblock the Notifications