കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഞ്ജയ് ദത്തിന് സുപ്രിം കോടതിയുടെ ജാമ്യം

  • By Staff
Google Oneindia Malayalam News

ദില്ലി : ടാഡാ കോടതി ആറുവര്‍ഷം കഠിനതടവിന് ശിക്ഷിച്ച ബോളിവുഡ് താരം സഞ്ജയ് ദത്തിന് സുപ്രിം കോടതി ജാമ്യം അനുവദിച്ചു.

ടാഡാ കോടതി ജഡ്ജിയ്ക്ക് ബോധ്യമാകുന്ന ബോണ്ട് സഞ്ജയ് ദത്ത് സമര്‍പ്പിക്കണമെന്നും സുപ്രിം കോടതി ഉത്തരവിട്ടു. സഞ്ജയ് ദത്തിന്റെ പാസ്പോര്‍ട്ടും തടഞ്ഞു വെച്ചിട്ടുണ്ട്. കേസിന്റെ തുടര്‍വിചാരണ ആറുമാസം കഴിഞ്ഞ് കേള്‍ക്കുമെന്നും സുപ്രിം കോടതി അറിയിച്ചു.

ഒക്ടോബര്‍ 22 മുതല്‍ പൂനയിലെ യെര്‍വാദാ ജയിലില്‍ തടവ് ശിക്ഷ അനുഭവിക്കുകയാണ് സഞ്ജയ് ദത്ത്.

അനധികൃതമായി ആയുധം കൈവശം വച്ചതിനാണ് ദത്തിനെ ടാഡാ കോടതി കഠിനതടവിന് ശിക്ഷിച്ചത്. ഒരു എകെ 56 തോക്ക്, ഒരു പിസ്റ്റള്‍ എന്നിവയാണ് പൊലീസ് ദത്തിന്റെ കൈയില്‍ നിന്നും പിടിച്ചെടുത്തത്. മുംബെ ബോംബു സ്ഫോടനങ്ങളുമായി ദത്തിന് ബന്ധമുണ്ടെന്നും ആരോപിച്ചിരുന്നു.

ഈ കേസില്‍ ഇതിനകം 16മാസത്തെ ജയില്‍ ശിക്ഷ ദത്ത് അനുഭവിച്ചിട്ടുണ്ട്.

ബന്ധപ്പെട്ട വാര്‍ത്തകള്‍













വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X