അഭയ കേസ്: പിതാവിനെ കക്ഷിചേര്‍ക്കുന്നു
കൊച്ചി: സിസ്റ്റര്‍ അഭയകേസില്‍ ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ നല്‍കിയ ഹര്‍ജിയില്‍ അഭയയുടെ പിതാവ് തോമസിന് നോട്ടീസയ്‌ക്കാന്‍ കോടതി ഉത്തരവിട്ടു.
കേസുമായി ബന്ധപ്പെട്ട് വൈദികരെയും കന്യാസ്‌ത്രീകളെയും നാര്‍കോ അനാലിസിസിന് വിധേയരാക്കിയതിന്റെ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന ഹര്‍ജിയിലാണ് അഭയയുടെ പിതാവിനെക്കൂടി കക്ഷിചേര്‍ക്കുന്നതിന് ഏറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടത്.
കേസില്‍ പരാതിയുണ്ടെങ്കില്‍ അറിയിക്കാനാണ് അഭയയുടെ പിതാവ് ഐക്കരക്കുന്നേല്‍ എം തോമസിന് അയച്ച നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നാര്‍കോ അനാലിസിസ് റിപ്പോര്‍ട്ട് പരസ്യമാക്കണമെന്നാവശ്യപ്പെട്ടാണ് ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ ഹര്‍ജി നല്‍കിയത്.
കേസന്വേഷണ പുരോഗതി വ്യക്തമാക്കുന്ന അടുത്ത റിപ്പോര്‍ട്ട് ഡിസംബര്‍ നാലിന് സമര്‍പ്പിക്കുമെന്നാണ് സിബിഐ കോടതിയെ അറിയിച്ചിട്ടുള്ളത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications