വാദം കേള്‍ക്കാന്‍ മനപ്രയാസമെന്ന് മജിസ്ട്രേറ്റ്
തലശേരി : ജസ്റ്റിസ് കെ സുകുമാരനെ ഒന്നാം പ്രതിയാക്കി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ വാദം കേള്‍ക്കാന്‍ വിഷമമുണ്ടെന്ന് മജിസ്ട്രേറ്റ്.
ജസ്റ്റിസ് കെ സുകുമാരന്‍ തന്റെ ഗോഡ് ഫാദറാണെന്നു ആ നിലയ്ക്ക് ഈ കേസില്‍ വാദം കേള്‍ക്കാന്‍ തനിക്ക് വിഷമമാണെന്നുമാണ് തലശേരി അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സുരേഷ് കുമാര്‍ പോള്‍ തുറന്ന കോടതിയില്‍ വെളിപ്പെടുത്തിയത്.
ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയുടെ ഉപദേശം ലഭിക്കുന്ന മുറയ്ക്ക് കേസിന്റെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കേസ് ഡിസംബര്‍ 24ന് പരിഗണിക്കുന്നതിനായി മാറ്റിവെച്ചു.
ഡിസംബര്‍ 24നകം ഹൈക്കോടതിയുടെ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തില്‍ പിണറായി വിജയനും മുന്‍ അഡ്വ. ജനറല്‍ എം കെ ദാമോദരനുമാണെന്ന് ജസ്റ്റിസ് സുകുമാരന്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് പിണറായി വിജയന്‍ കോടതിയെ സമീപിച്ചത്.
ഇക്കഴിഞ്ഞ ജൂലൈ ആറിന് എറണാകുളത്ത് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യവെയായിരുന്നു ജസ്റ്റിസിന്റെ വിവാദ പരാമര്‍ശം.
ഈ പ്രസംഗം തനിക്ക് അപകീര്‍ത്തിയുണ്ടാക്കിയെന്ന് കാണിച്ച് പിണറായി വിജയന്‍ തലശേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തു.












Click it and Unblock the Notifications