സിപിഎമ്മുകാരന് എസ്‌എഫ്‌ഐക്കാരുടെ വക മര്‍ദ്ദനം
കോട്ടയം: എംജി സര്‍വ്വകലാശാല കാമ്പസില്‍ സിപിഎം അനുകൂലിയായ എംപ്ലോയീസ് അസോസിയേഷന്‍ പ്രവര്‍ത്തകനെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു.
തിങ്കളാഴ്‌ച ഉച്ചയോടെ അഡ്‌മിനിസ്‌ട്രേറ്റീവ് സെക് ഷനിലെ ക്ലറിക്കല്‍ അസിസ്‌റ്റന്റ് പത്തനംതിട്ട സ്വദേശി പാര്‍ത്ഥന്‍പിള്ളയെയാണ്(45) കാമ്പസിലെ എസ്‌എഫ്‌്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്.
സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫീസിന് മുന്നില്‍ സംസാരിച്ചുകൊണ്ട് നില്‍ക്കുകയായിരുന്ന പാര്‍ത്ഥന്‍ പിള്ളയെയും വിദ്യാര്‍ത്ഥികളെയും മര്‍ദ്ദിയ്‌ക്കാന്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ പട്ടികക്കഷണങ്ങളുമായി എത്തുകയായിരുന്നു.
അക്രമികളെ കണ്ട് മറ്റ് വിദ്യാര്‍ത്ഥികള്‍ ഓടിപ്പോയി. അവിടെത്തന്നെ നിന്ന പാര്‍ത്ഥന്‍ പിള്ള വിദ്യാര്‍ത്ഥികള്‍ക്കൊപ്പമുള്ളയാളാണെന്ന് കരുതി പട്ടികകൊണ്ട് തലയ്‌ക്കടിയ്‌ക്കുകയായിരുന്നു.
പുറത്തുനിന്നെത്തിയ ചില വിദ്യാര്‍ത്ഥികള്‍ പെണ്‍കുട്ടികളെ കമന്റടിച്ചുവെന്നാണ് ആരോപണം. പാര്‍ത്ഥന്‍ പിള്ളയെ മര്‍ദ്ദിച്ചതിന് കാരണമന്വേഷിച്ചെത്തിയ അസോസിയേഷന്‍ നേതാക്കളെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ വിരട്ടിയോടിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പിള്ളയെ പ്രഥമശുശ്രൂഷനല്‍കി വിട്ടയച്ചു.












Click it and Unblock the Notifications