ചെന്നൈയില്‍ നിന്നും 1785 ടണ്‍ പാമോയില്‍ കൊച്ചിയിലെത്തി
കൊച്ചി: പാമോയില്‍ ഇറക്കുമതി വിവാദം പുകഞ്ഞു കൊണ്ടിരിക്കെ ചെന്നൈയില്‍ നിന്നും 1785 ടണ്‍ പാമോയില്‍ കൊച്ചിയിലെത്തി.
വളരെ രഹസ്യമായാണ് 35 വാഗണുകളുള്ള ഗുഡ്സ് ട്രെയിനില്‍ പാമോയില്‍ ഇവിടെയെത്തിച്ചത്. പാമോയില്‍ കൊണ്ടു വരുന്നത് അറിയാതിരിക്കാനായി പെട്രോള്‍ കൊണ്ടു വരുന്ന ഗുഡ്സ് വാഗണുകളിലാണ് പാമോയില്‍ എത്തിയിട്ടുള്ളത്.നേരത്തെ ഇതില്‍ 11 ടാങ്കുകളില്‍ നിന്നുള്ള പാമോയില്‍ കൊച്ചിയില്‍ ഇറക്കിയിരന്നു.
മുഖ്യമന്ത്രി കര്‍ശന നിര്‍ദേശം നല്കിയതിനെ തുടര്‍ന്ന് എറണാകുളം ജില്ലാ കലക്ടര്‍ വാഗണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ മുഖ്യമന്ത്രി ജില്ലാ കലക്ടര്‍ക്കും എഡിജിപി ജേക്കബ് പുന്നൂസിനും നിര്‍ദേശം നല്കി.
രുചി എന്ന കന്പനിക്കു വേണ്ടിയാണ് പാമോയില്‍ കൊണ്ടു വന്നിരിക്കുന്നത്.












Click it and Unblock the Notifications