Get Updates
Get notified of breaking news, exclusive insights, and must-see stories!

22കാരിയ്‌ക്കുവേണ്ടി 84കാരന്‍ 23കാരിയെ ഉപേക്ഷിയ്‌ക്കുന്നു

ലണ്ടന്‍: എണ്‍പത്തിനാലുകാരനായ ബ്രിട്ടീഷ്‌ കോടീശ്വരന്‍ യുവതിയായ മോഡലിനുവേണ്ടി ഭാര്യയെ ഉപേക്ഷിയ്‌ക്കുന്നു.

ജിയോ ഹാര്‍ഡിയെന്ന കോടീശ്വരനാണ്‌ വളരെ പ്രായം കുറഞ്ഞ യുവതിയെ ഭാര്യയാക്കുന്നതിനായി ഇരുപത്തിമൂന്നുകാരിയായ ഭാര്യ ക്രിസ്റ്റിന്‍ ജോര്‍ജിയെ ഉപേക്ഷിയ്‌ക്കുന്നത്‌. ഇവര്‍ തമ്മിലുള്ള വിവാഹബന്ധത്തിന്റെ ആയുസ്സ്‌ വെറും 107 ദിവസംമാത്രമാണ്‌.

അറുപത്തിയൊന്ന്‌ വയസ്സിന്‌ ഇളപ്പമുള്ള ഭാര്യയ്‌ക്കായി ജിയോ പതിനായിരങ്ങള്‍ വിലയുള്ള സമ്മാനങ്ങളാണ്‌ നല്‍കിയിരുന്നത്‌. എന്നാല്‍ തന്റെ പ്രതീക്ഷകള്‍ക്കനുസരിച്ചുള്ളയാളല്ല ജിയോയെന്ന്‌ ജോര്‍ജിയ പെട്ടന്നുതന്നെ മനസ്സിലാക്കി. വിവാഹിതമായി മൂന്നുമാസം പൂര്‍ത്തിയാകന്നതിന്‌ മുമ്പേതന്നെ ജോര്‍ജിയ ജിയോയുടെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി.

യോജിക്കാനാവാത്ത തരത്തില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന്‌ കാണിച്ചുകൊണ്ട്‌ ജിയോ വിവാഹമോചനമാവശ്യപ്പെട്ട്‌ കോടതിയെ സമീപിച്ചു. എന്നാല്‍ വിവാഹമോചനം നേടാനായി ജിയോ കാണിച്ചിരിക്കുന്ന കാരണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നാണ്‌ ജോര്‍ജി പറയുന്നത്‌.

എണ്‍പത്തിനാല്‌ വയസ്സില്‍ എന്ത്‌ അഭിപ്രായവ്യത്യാസമുണ്ടാകാനാണ്‌ പുരുഷന്മാര്‍ക്ക്‌ മധ്യവയസ്സില്‍ ചില പ്രതിസന്ധികള്‍ ഉണ്ടാകാറുണ്ട്‌. എന്നാല്‍ ജിയോയുടെ പ്രശ്‌നം അതല്ല. എന്നേക്കാള്‍ ഒരുവയസ്സിന്‌ ഇളപ്പമുള്ള മറ്റൊരു പെണ്‍കുട്ടിയെ കൂടെത്താമസിപ്പിക്കാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ്‌ ജിയോ വിവാഹമോചനം ആവശ്യപ്പെടുന്നത്‌- ജോര്‍ജി പറയുന്നു.

വിവാഹമോചനത്തിന്റെ കാര്യത്തില്‍ കോടതി ഇതുവരെ അന്തിമതീരുമാനമെടുത്തിട്ടില്ല. ജിയോ മുമ്പ്‌ രണ്ട്‌ തവണ വിവാഹം കഴിയ്‌ക്കുകയും രണ്ടുബന്ധത്തിലും കുട്ടികള്‍ ഉണ്ടാവുകയും ചെയ്‌തിട്ടുണ്ടത്രേ. കോടീശ്വരനായ ജിയോ സ്വന്തം പ്രവിശ്യയിലെ പൗരപ്രമുഖനും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ഉദാരമായ സംഭാവനകള്‍ നല്‍കുന്നയാളുമാണത്രേ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+