Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫ്രഞ്ച് പ്രസിഡന്‍റ് നിക്കോളാസ് സര്‍ക്കോസി വീണ്ടും പ്രണയലഹരിയില്‍

Sarkozy with former wife Ceciliaപാരീസ്: ഫ്രെഞ്ച് പ്രസിഡന്‍റ് നിക്കോളാസ് സര്‍ക്കോസിയ്ക്ക(51) വീണ്ടും പ്രണയം. ഫ്രാന്‍സിലെ പ്രശസ്ത രാഷ്ട്രീയ പത്രപ്രവര്‍ത്തകയായ ലോറന്‍സ് ഫെറാറിയാണ്(41) സര്‍ക്കോസിയുടെ പുതിയ കാമുകി.

പ്രണയിച്ചു വിവാഹം കഴിച്ച സിസിലിയയുമായുള്ള വിവാഹ ബന്ധം കഴിഞ്ഞ ഒക്ടോബറിലാണ് സര്‍ക്കോസി വേര്‍പ്പെടുത്തിയത്.

സിസിലിയയെ പിരിഞ്ഞതിനെത്തുടര്‍ന്ന് സര്‍ക്കോസി അതീവ ദുഖിതനായിരുന്നുവെങ്കിലും പുതിയ പ്രണയം മുളപൊട്ടിയതോടെ പ്രസിഡന്‍റ് ആകെ ഉത്സാഹവാനായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയായ എലിസിയിലെ സ്ഥിര സന്ദര്‍ശകയാണത്രെ ഇപ്പോള്‍ ഫെരാരി. സര്‍ക്കോസിയോടുള്ള പ്രണയം നിമിത്തം പതിനാലുവര്‍ഷം നീണ്ട വിവാഹബന്ധത്തില്‍ നിന്നും മോചനം നേടാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ് ഫെറാരി. Laurence Ferrari

ഫ്രാന്‍സ് മുഴുവന്‍ ഇപ്പോള്‍ സര്‍ക്കോസിയുടേയും ഫെരാരിയുടേയും പ്രണയത്തെ കുറിച്ചാണ് സംസാരിയ്ക്കുന്നത്.

ജാക്വിസ് മാര്‍ട്ടിന്‍റെ ഭാര്യയായിരിക്കുന്പോഴാണ് ഭര്‍ത്താവിന്‍റെ സുഹൃത്തായ സര്‍ക്കോസിയുമായി സിസിലിയ പ്രണയത്തിലാകുന്നത്. അവസാനം മാര്‍ട്ടിനെ ഉപേക്ഷിച്ച് സെസിലിയ സര്‍ക്കോസിയുടെ ജീവിത പങ്കാളിയായി.

സെസിലയയുമായുള്ള വിവാഹത്തിനു മുമ്പു തന്നെ സര്‍ക്കോസി ആദ്യ ഭാര്യ കുലിയോളിയുമായി ബന്ധം അവസാനിപ്പിച്ചിരുന്നു. ആദ്യ ബന്ധത്തില്‍ സിസിലിയയ്ക്ക് കുട്ടികളുമുണ്ട്.

മാര്‍ട്ടിനില്‍ നിന്ന് സെസിലിയയെ തട്ടിയെടുത്ത പോലെ തന്നെ സര്‍ക്കോസിയില്‍ നിന്ന് മൊറോക്കോകാരനായ റിച്ചാര്‍ഡ് അട്ടിയാസ് സിസിലിയയെ കവര്‍ന്നെടുത്തു. അട്ടിയാസുമായുള്ള ബന്ധത്തെ തുടര്‍ന്നാണ് സെസിലിയയുമായുള്ള ബന്ധം സര്‍ക്കോസി ഉപേക്ഷിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+