Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാപ്‌ടോപ്‌ പുരുഷന്മാരില്‍ വന്ധ്യതയുണ്ടാക്കും

Men using Laptopആവശ്യമില്ലെങ്കില്‍ പോലും ഒരു ലാപ്‌ടോപ്‌ വാങ്ങി കയ്യില്‍കരുതാമെന്ന്‌ കരുതി നടക്കുന്നവര്‍ കുറവല്ല. അത്തരത്തിലൊരു ആഗ്രഹം ഉള്ളിലുണ്ടെങ്കില്‍ സൂക്ഷിയ്‌ക്കുക... കാരണം വെറുതെ ഒരാവശ്യവുമില്ലാതെ ആരോഗ്യപ്രശ്‌നങ്ങള്‍ വിലകൊടുത്തുവാങ്ങുന്നതിന്‌ തുല്യമായിരിക്കുമത്‌.

ലാപ്‌ടോപ്പ്‌ ഉണ്ടാക്കുന്ന സന്ധിവേദനകളിലും കണ്ണിനുണ്ടാകുന്ന പ്രശ്‌നങ്ങളിലും അവസാനിക്കുമെന്നാണ്‌ കരുതുന്നതെങ്കില്‍ തെറ്റി. ലാപ്‌ടോപ്പിന്റെ ഉപയോഗം പുരുഷന്മാരിലെ പ്രത്യുല്‍പാദനശേഷിയെ വരെ പ്രതികൂലമായി ബാധിയ്‌ക്കുമെന്നാണ്‌ പുതിയ പഠനങ്ങളില്‍ കണ്ടെത്തുന്നത്‌.

മടിയില്‍വെച്ച്‌ ഉപയോഗിക്കുമ്പോള്‍ അവയില്‍നിന്നും പുറത്തുവരുന്ന താപം പുരുഷന്മാരില്‍ വന്ധ്യതയുണ്ടാക്കുമത്രേ. സ്റ്റേറ്റ്‌ യൂണിവേഴ്‌സിറ്റി ഓഫ്‌ ന്യുയോര്‍ക്കിലെ ഗവേഷകരാണ്‌ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്‌. മടിയില്‍വെച്ച്‌ നിരന്തരമായി ഇവ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ചൂടാണ്‌ പുരുഷശരീരത്തിന്‌ ശത്രുവാകുന്നത്‌.

21വയസ്സിനും 35വയസ്സിനും ഇടയിലുള്ള 29 ആരോഗ്യവാന്മാരായ യുവാക്കളിലാണ്‌ ഗവേഷകര്‍ പഠനങ്ങള്‍ നടത്തിയത്‌. പഠനത്തിനായി ഇവരെ ഒരുമണിക്കൂര്‍Using laptop കാലാവസ്ഥാ ക്രമീകരണം നടത്തിയ മുറിയില്‍ നിര്‍ത്തിച്ചു. എല്ലാവരും ഒരേപോലെ കാഷ്വല്‍ വസ്‌ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്‌. ശരീരോഷ്‌മാവ്‌ അളന്നതിന്‌ ശേഷമാണ്‌ ഇവരെ മുറിയ്‌ക്കുള്ളിലേയ്‌ക്ക്‌ വിട്ട്‌ 15 മിനിറ്റ്‌ നിര്‍ത്തിച്ചാണ്‌ മുറിയ്‌ക്കുള്ളിലെ ഊഷ്‌മാവ്‌ ക്രമീകരിച്ചത്‌.

പിന്നീട്‌ ഇവര്‍ക്ക്‌ പ്രവര്‍ത്തിക്കുന്നതും പ്രവര്‍ത്തിക്കാത്തതുമായ ലാപ്‌ടോപ്‌ കമ്പ്യൂട്ടറുകള്‍ നല്‍കി. എല്ലാവരോടും കമ്പ്യൂട്ടര്‍ മടിയില്‍ത്തന്നെ വെയ്‌ക്കാന്‍ നിര്‍ദ്ദേശിച്ചു. ഒരുമണിക്കൂറോളം മടിയില്‍വെച്ച്‌ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിച്ചു. ഇതിനിടെ ഓരോ മൂന്നുമിനിറ്റിലും ഇവരുടെ വൃഷണസഞ്ചിയിലെ ഊഷ്‌മാവ്‌ അളന്നു. പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകളുടെ ചൂടും അളക്കുന്നുണ്ടായിരുന്നു.

മടിയിലിരിക്കുന്ന കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കുന്നതാണെങ്കിലും അല്ലെങ്കിലും വൃഷണസഞ്ചികളിലെ ഊഷ്‌മാവ്‌ വര്‍ദ്ധിക്കുന്നുണ്ടെന്ന്‌ നിരീക്ഷണത്തില്‍ കണ്ടെത്തി. മടിയില്‍വെച്ച്‌ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഊഷ്‌മാവ്‌ 2.7 ഡിഗ്രി സെല്‍ഷ്യസ്‌ വര്‍ദ്ധിക്കുന്നതായും കണ്ടെത്തി. ഈ താപം വന്ധ്യതയ്‌ക്ക്‌ കാരണമാകും. അതിനാല്‍ കഴിയുന്നതും ലാപ്‌ടോപ്‌ കമ്പ്യൂട്ടര്‍ മടിയില്‍വെച്ച്‌ പ്രവര്‍ത്തിപ്പിക്കരുതെന്നാണ്‌ ഗവേഷകരുടെ നിര്‍ദ്ദേശം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+