Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹോമി ഭാഭയുടെ മരണത്തില്‍ നിഗൂഢത; അദ്വാനി

ന്യൂദില്ലി: നാല്‌പതു വര്‍ഷം മുമ്പ്‌ കൊല്ലപ്പെട്ട ഇന്ത്യന്‍ അണ്വായുധ പദ്ധതികളുടെ പിതാവായ ഹോമി ഭാഭയുടെ മരണത്തില്‍ നിഗൂഢതയുണ്ടെന്ന്‌ പ്രതിപക്ഷ നേതാവ്‌ അദ്വാനി.

ലോക്‌സഭയില്‍ ഇന്ത്യ-ആണവ കരാര്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ്‌ ഭാഭയുടെ മരണത്തില്‍ നിഗൂഢതയും പ്രഹേളികയും നിലനില്‌ക്കുന്നുണ്ടെന്ന്‌ പ്രസ്‌താവിച്ചത്‌.

1966 ജനുവരി 24നാണ്‌ ഹോമി ഭാഭ യാത്ര ചെയ്‌തിരുന്ന വിമാനം യൂറോപ്പിലെ മോണ്ട്‌ ബ്ലാങ്ക്‌ മലനിരകളില്‍ തകര്‍ന്നു വീണത്‌. അക്കാലത്ത്‌ ഭാഭ നടത്തിയ പത്രസമ്മേളനത്തില്‍ ഇന്ത്യ രണ്ടു വര്‍ഷം കൊണ്ട്‌ ആണു ബോംബ്‌ നിര്‍മിക്കാന്‍ തയ്യാറായിരുന്നുവെന്ന്‌ പറഞ്ഞതായി അദ്വാനി ഓര്‍മിച്ചു.

1965ല്‍ നടന്ന ഇന്ത്യാ-പാക്‌ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഉടമ്പടിയ്‌ക്കായി 1966 ജനുവരി 11ന്‌ താഷ്‌ക്കന്റിലെത്തിയ ലാല്‍ ബഹുദൂര്‍ ശാസ്‌ത്രി അവിടെവെച്ച്‌ മരി‌ച്ചത്. തുടര്‍ന്ന്‌ രണ്ടാഴ്‌ചക്കു ശേഷം ഹോമി ഭാഭ വിമാനപകടത്തില്‍ കൊല്ലപ്പെട്ടതിലുമെല്ലാം നിഗൂഢതയുണ്ടെന്ന്‌ അദ്വാനി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+