അരിവെപ്പുകാരാ, നിയമസഭയില്‍ പോ!
സിംല : നല്ല കുടുംബത്തില്‍ പിറക്കുന്നതു പോലെ പ്രധാനമാണ് നല്ല കുടുംബത്തിന് വെച്ചുവിളമ്പിക്കൊടുക്കുന്നതും. അങ്ങനെ ചെയ്താല്‍ എംഎല്‍എ ആവാം. ഒത്താല്‍ മന്ത്രിയും.
ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും സോണിയയുടെയും പാചകക്കാരന്റെ മകനാണ് ഹിമാചല്‍ പ്രദേശിലെ അര്‍ക്കി നിയോജകമണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റ് ലഭിച്ചത്. ഹിമാചല്‍ പ്രദേശ് നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറും മൂന്നു തവണ എംഎല്‍എയുമായിരുന്ന ധരംപാല്‍ താക്കൂറിനെ ഒഴിവാക്കിയാണ് സോണിയയുടെ അടുക്കളക്കാരന്റെ മകന്‍ നിയമസഭയിലേക്ക് മത്സരിക്കുന്നത്.
കഥാ നായകന്റെ പേര് പ്രകാശ് ചന്ദ് കരാദ്. പ്രകാശിന്റെ അച്ഛന്‍ പാദം രാമാണ് ഇന്ദിരാഗാന്ധി മുതല്‍ സോണിയ വരെയുളളവരുടെ അരിവെപ്പു ചുമതല നോക്കിയിരുന്നത്. പാദം രാമിന്റെ പിതാവും ചില്ലറക്കാരനായിരുന്നില്ല. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ അടുക്കളക്കാരനായിരുന്നു ഇദ്ദേഹം.
വിദേശ കാര്യമന്ത്രാലയത്തിനു കീഴില്‍ ജോലിയുളള പാദം റാമിനെ 1970ലാണ് നെഹ്രു കുടുംബത്തിന്റെ പാചകക്കാരനായി നിയമിച്ചത്.
അഞ്ചുവര്‍ഷം മുമ്പ് സര്‍വീസില്‍ നിന്നും വിരമിച്ചെങ്കിലും പാദം റാം നമ്പര്‍ ടെന്‍ ജന്‍പഥിലെ നിത്യ സന്ദര്‍ശകനാണ്. വെച്ചുവിളമ്പിയ അടുക്കളക്കാരനോടുളള നന്ദി നിയമസഭാ ടിക്കറ്റിന്റെ രൂപത്തിലാണ് മാഡം നല്‍കിയത്. നിയമസഭാ തെരഞ്ഞെടുപ്പിനുളള 65 അംഗ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ അങ്ങനെ റാമിന്റെ മകന്‍ പ്രകാശ് ഇടം നേടി.
പാചകക്കാരന് മാത്രമാണ് സീറ്റെന്ന് കരുതേണ്ട. സോണിയയുടെ കമാന്‍ഡോമാരില്‍ ഒരാളായിരുന്ന നന്ദന്‍ലാലാണ് രാംപൂര്‍ സംവരണമണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി. ഉദ്യാന നിര്‍മ്മാണ മന്ത്രി സിംഗി റാമിന്റെ ഒഴിവാക്കിയാണ് കമാന്‍ഡോ ഈ സീറ്റില്‍ മത്സരിക്കുന്നത്.
തന്റെ മകന് നിയമസഭയില്‍ മത്സരിക്കാന്‍ സീറ്റു തന്ന പുതിയ ഗാന്ധിമാരോട് താന്‍ എന്നും നന്ദിയുളളവനായിരിക്കുമെന്ന് പാദം റാം പറയുന്നു.












Click it and Unblock the Notifications