കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലപ്പുഴയില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നിട്ടില്ല: പിണറായി വിജയന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ആലപ്പുഴയില്‍ ഗ്രൂപ്പ്‌ യോഗം ചേര്‍ന്നെന്നു ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍

പാര്‍ട്ടിയെ തകര്‍ക്കുമെന്ന് വ്രതമെടുത്ത് നടക്കുന്ന ചിലരാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. വാര്‍ത്തയില്‍ പറയുന്ന ദിവസം ഞാന്‍ ആലപ്പുഴയിലുണ്ടായിരുന്നില്ല. കഴിഞ്ഞ കുറെ ദിവസങ്ങളായി ഞാന്‍ ആലപ്പുഴയില്‍ പോയിട്ടേയില്ല.

എന്തിനാണ് ഇത്തരത്തിലുള്ള ഒരു വാര്‍ത്ത കൊടുത്തതെന്ന് അറിയില്ല. ഞാന്‍ ഏതോ ഒരു കോണ്‍‌ട്രാക്ടറുടെ വീട്ടില്‍ തങ്ങിയാണ് ഗ്രൂപ്പ് യോഗത്തില്‍ പങ്കെടുത്തതെന്നാണ് വാര്‍ത്തയില്‍ പറയുന്നത്- പിണറായി പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ച എറണാകുളത്ത് മൂന്ന് റാലികളില്‍ പങ്കെടുത്തിരുന്നു. അതിന് ശേഷം രാത്രി വിമാനമാര്‍ഗ്ഗം തിരുവനന്തപുരത്തേയ്ക്ക് മടങ്ങുകയും ചെയ്തു. എന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ കെട്ടിച്ചമയ്ക്കുന്ന കള്ളക്കഥകളുടെ ഭാഗമാണ് ഇത്തരം വാര്‍ത്തകള്‍- പിണറായി ആരോപിച്ചു.

മകന്‍റെ വിദേശപഠനം സംബന്ധിച്ച ആരോപണങ്ങള്‍ക്ക സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ പിണറായി തയ്യാറായില്ല. അതുസംബന്ധിച്ച എല്ലാ കഥകളും പുറത്തുവരട്ടെ എന്നിട്ടാകാം മറുപടിയെന്നായിരുന്നു പിണറായിയുടെ നിലപാട്.

തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X