Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്‍പതുകാരിയെ പീഡിപ്പിച്ച പ്രതിയ്‌ക്ക്‌ 10 വര്‍ഷം തടവ്‌

തൊടുപുഴ: ഒന്‍പതുവയസ്സുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിടെ ബലാല്‍സംഗംചെയ്‌ത പ്രതിയ്‌ക്ക്‌ പത്തുവര്‍ഷം കഠിനതടവും അയ്യായിരം രൂപ പിഴയും വിധിച്ചു.

തൊടുപുഴ പ്രിന്‍സിപ്പില്‍ സെഷന്‍സ്‌ ജഡ്‌ജി കെ. ചെന്താമരാക്ഷനാണ്‌ പ്രതിയായ കരുണാപുരം മന്ത്രിപ്പാറ ധനജ്ഞയനെ തടവിന്‌ ശിക്ഷിച്ചത്‌. പിഴയടക്കാതിരിയ്‌ക്കുകയാണെങ്കില്‍ പ്രതി ഒരു വര്‍ഷം കൂടുതല്‍ തടവില്‍ കഴിയണം.

2006 ജനുവരിയിലാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നത്‌. സ്‌കൂളില്‍ പോകുകയായിരുന്ന പെണ്‍കുട്ടി പാല്‍നല്‍കാനായി പ്രതിയുടെ സുഹൃത്തിന്റെ വീട്ടില്‍ കയറുകയായിരുന്നു. ഈസമയം അവിടെയുണ്ടായിരുന്ന പ്രതി റൊട്ടിനല്‍കി മയക്കിയശേഷം കുട്ടിയെ പീഡിപ്പിയ്‌ക്കുകയായിരുന്നു.

സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന്‌ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. പീഡനത്തിനിരയായ കുട്ടി ബന്ധുവിനോട്‌ കാര്യങ്ങള്‍ പറഞ്ഞപ്പോഴാണ്‌ സംഭവം പുറത്തറിഞ്ഞത്‌.

പിന്നീട്‌ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളെജില്‍ പരിശോധനയ്‌ക്ക്‌ വിധേയയാക്കി. മെഡിക്കല്‍ റിപ്പോര്‍ട്ടും പ്രതിയ്‌ക്ക്‌ എതിരെയുള്ള തെളിവായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+