തസ്ലീമയ്‌ക്ക് ഗുജറാത്തില്‍ അഭയം നല്‌കാമെന്ന് നരേന്ദ്ര മോഡി
ഗുജറാത്ത്: വിവാദ എഴുത്തുകാരി തസ്ലീമയ്‌ക്ക് അഭയം നല്‌കാന്‍ തയ്യാറാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി.
മതമൗലിക വാദികള്‍ക്കെതിരെ ശബ്ദിക്കുന്ന തസ്ലീമയുടെ കാര്യത്തില്‍ കേന്ദ്ര ഗവണ്‍മെന്റിന് ഒന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഗുജറാത്ത് സര്‍ക്കാരും ജനങ്ങളും അവരെ സംരക്ഷിക്കാന്‍ തയ്യാറാണെന്ന് മോഡി പറഞ്ഞു.
ഭാവ്‌നഗര്‍ ജില്ലയിലെ ബോട്ടാഡ് ടൗണില്‍ തിരഞ്ഞെടുപ്പ് പ്രചരണം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുമ്പോഴാണ് മോഡി ഈ പ്രഖ്യാപനം നടത്തിയത്.
മതമൗലിക വാദികള്‍ക്കെതിരെ എഴുതിയതാണ് തസ്ലീമയ്‌ക്ക് ബംഗാളില്‍ നിന്നും ആദ്യം രാജസ്ഥാനിലേക്കും പിന്നെ അവിടെ നിന്നും ദില്ലിയിലേക്കും പോകേണ്ടി വന്നത്. മോഡി ആരോപിച്ചു. . യോഗത്തില്‍ പങ്കെടുത്ത വിഎച്ച്‌പി നേതാവ് അശോക് സിംഗാള്‍ എഴുത്താകരന്റെ സ്വാതന്ത്ര്യത്തെ മാനിയ്‌ക്കണമെന്ന് പറഞ്ഞു.












Click it and Unblock the Notifications