കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിയേറ്റര്‍ മുഴുവന്‍ ബുക്ക്‌ ചെയ്‌ത്‌ ഹുസൈന്റെ മാധുരി പ്രണയം

  • By Staff
Google Oneindia Malayalam News

Madhuri Dixitദുബയ്‌: ബോളിവുഡ്‌ താരം മാധുരി ദീക്ഷിതിന്റെ ആരാധകനായ ചിത്രകാരന്‍ എം.എഫ്‌ ഹുസൈന്‍ തനിയ്‌ക്ക്‌ മാധുരിയോടുള്ള അഗാധപ്രണയം ഒരിക്കല്‍ക്കൂടി വെളിപ്പെടുത്തി.

മാധുരിയുടെ തിരിച്ചുവരവ്‌ ചിത്രമായ ആജാ നാച്‌ലെയുടെ പ്രദര്‍ശനം നടത്താനിരിക്കുന്ന ഒരു തിയറ്റര്‍ മുഴുവനായും റിസര്‍വ്വ്‌ ചെയ്‌താണ്‌ ഹുസൈന്‍ തന്റെ മാധുരി ഭ്രമം തുറന്നുകാട്ടിയത്‌.

ചിത്രം റിലീസ്‌ ചെയ്യുന്ന ദുബയിലെ ലാംസി സിനിമ എന്ന തിയേറ്ററിലെ മൊത്തം 194 സീറ്റുകളാണ്‌ ഹുസൈന്‍ ബുക്കുചെയ്‌തിരിക്കുന്നത്‌. നാനാതുറകളില്‍ നിന്നും ക്ഷണിക്കപ്പെട്ട 193 വിഐപികള്‍ക്കും തനിയ്‌ക്കും വേണ്ടിയാണ്‌ ഹുസൈന്‍ സീറ്റുകള്‍ ബുക്കുചെയ്‌തത്‌.

വ്യാഴാഴ്‌ച ഉച്ചയ്‌ക്ക്‌ രണ്ടുമണിയ്‌ക്കാണ്‌ ആജാനാച്‌ലെ റിലീസ്‌ ചെയ്യുന്നത്‌. തിയേറ്റര്‍ മുഴുവനായി ബുക്കുചെയ്‌തുകൊണ്ട്‌ ആദ്യപ്രദര്‍ശനത്തിലൂടെതന്നെ ചിത്രത്തിന്‌ വന്‍ വാര്‍ത്താപ്രാധാന്യമാണ്‌ ഹുസൈന്‍ നല്‍കിയിരിക്കുന്നത്‌. M F Hussain

സിനിമാ ടിക്കറ്റില്‍ ഹുസൈന്റെ ഓട്ടോഗ്രാഫും അദ്ദേഹം വരച്ച മാധുരിയുടെ പടവും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ചിത്രത്തിന്റെ പ്രദര്‍ശനത്തിനൊപ്പം ലാംസി സിനിമയുടെ താഴെനിലയില്‍ മാധുരിയുടെ വിജയചിത്രങ്ങളെ അടിസ്ഥാനമാക്കി ഹുസൈന്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിക്കുന്നുണ്ട്‌.

യുഎസില്‍ ഡോക്ടറായ ഡോക്ടര്‍ ശ്രീരാം നേനെയെ വിവാഹം ചെയ്‌തശേഷം അഭിനയത്തില്‍നിന്നും വിട്ടുനിന്ന മാധുരി ആജാ നാച്‌ലെയിലൂടെ വീണ്ടും അഭിനയരംഗത്തേയ്‌ക്കെത്തുകയാണ്‌.

ഹുസൈന്റെ ആരാധനയും ഒരു തിയേറ്റര്‍ മുഴുവനായും ബുക്കുചെയ്‌ത സംഭവവും തന്നെ ഒരുപാട്‌ ആഹ്ലാദവതിയാക്കുന്നുവെന്നാണ്‌ മാധുരി പറയുന്നത്‌.

തന്റെ ആരാധന മാധുരിയുടെ സൗന്ദര്യത്തോട്‌ മാത്രമല്ലെന്നും ഒരു അഭിനേത്രിയെന്ന നിലയ്‌ക്ക്‌ അവരുടെ കഴിവുകളോടുകൂടിയുള്ളതാണെന്ന്‌ ഹുസൈന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X