Get Updates
Get notified of breaking news, exclusive insights, and must-see stories!

പാവയ്‌ക്കു പേരിട്ടു ,അധ്യാപികയെ അറസ്‌ററുചെയ്‌തു

ഖാര്‍ത്തം(സുഡാന്‍): ടെഡ്ഡി ബിയറിന്‌ മുഹമ്മദ്‌ എന്ന്‌ പേരിട്ടതിന്‌ സുഡാനില്‍ ബ്രീട്ടീഷ്‌ അധ്യാപികയെ അറസ്റ്റുചെയ്‌തു.

ഒരു പാവയ്‌ക്ക്‌ പ്രവാചകന്‍ മുഹമ്മദിന്റെ പേക്‌ നല്‍കിയതുവഴി ഇസ്ലാംമതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ്‌ അറസ്റ്റ്‌. ഇവിടത്തെ വിദ്യാഭ്യാസ മന്ത്രാലയം പരാതിനല്‍കിയതിനെത്തുടര്‍ന്ന്‌ ഞായറാഴ്‌ചയാണ്‌ അധ്യാപികയെ അറസ്റ്റുചെയ്‌തത്‌.

ബ്രിട്ടീഷുകാരിയായ ഗില്ല്യന്‍ ഗിബ്‌സണ്‍(54) ആണ്‌ ആറസ്റ്റ്‌ചെയ്യപ്പെട്ടതെന്ന്‌ ബ്രിട്ടീഷ്‌ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മുഹമ്മദ്‌ എന്നത്‌ പൊതുവെ ഉപയോഗിയ്‌ക്കുന്ന മുസ്ലിം പേരാണെന്നതില്‍ക്കവിഞ്ഞ്‌ അത്‌ പ്രവാചകന്റെ പേരാണെന്ന അറില്‍ മനപ്പൂര്‍വ്വമാണോ ഇവര്‍ ഇത്‌ ചെയ്‌തതെന്ന്‌ അറിവായിട്ടില്ല.

ക്ലാസ്‌മുറിയില്‍ പഠനത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനത്തിനിടെയാണത്രേ ഏഴുവയസ്സുള്ള കുട്ടികളോട്‌ പാവകള്‍ക്ക്‌ മുഹമ്മദ്‌ എന്ന്‌ പേരിടാന്‍ അധ്യാപിക നിര്‍ദ്ദേശിച്ചത്‌. ഖാര്‍ത്തോമിലെ യൂണിറ്റി ഹൈസ്‌കൂളിലാണ്‌ ഗിബ്‌സണ്‍ ജോലിചെയ്യുന്നത്‌. 4 മുതല്‍ 18വയസ്സുവരെ പ്രായമുള്ള വിദ്യാര്‍ത്ഥികളാണ്‌ ഇവിടെ പഠിയ്‌ക്കുന്നത്‌.

സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടക്കുകയാണെന്നും അതുവരെ ഇവരെ കസ്‌റ്റഡിയില്‍ വെയ്‌ക്കുമെന്നുമാണ്‌ അറിവ്‌. ഗിബ്‌സണ്‍ മനപ്പൂര്‍വ്വം ഇത്തരത്തിലൊരു തെറ്റ്‌ ചെയ്യില്ലെന്നും അവര്‍ അതിസമര്‍ത്ഥയായ ഒരു അധ്യാപികയാണെന്നുമാണ്‌ ബ്രിട്ടനിലുള്ള അവരുടെ സഹപ്രവര്‍ത്തകര്‍ പറയുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+