ചെരുപ്പ് ധരിച്ചു, ഖുശ്‌ബുവിനെതിരെ ഹിന്ദു മുന്നണി
ചെന്നൈ: തമിഴ് ചലച്ചിത്രതാരം ഖുശ്‌ബു വീണ്ടും വിവാദത്തില്‍. ഇത്തവണ ചെരുപ്പ് ധരിച്ചതിന്റെ പേരിലാണ് ഖുശ്‌ബുവിനെതിരെ ആരോപണം ഉയര്‍ന്നിരിക്കുന്നത്.
കഴിഞ്ഞ 22ന് ചെന്നൈയില്‍ മധുമിത സംവിധാനം ചെയ്യുന്ന വല്ലമൈ താരായോ എന്ന ചിത്രത്തിന്റെ പൂജാവേളയില്‍ ലക്ഷ്‌മി, സരസ്വതി, പാര്‍വ്വതിമാരുടെ വിഗ്രത്തിന് സമീപം ഇരിക്കുമ്പോള്‍ ഖുശ്‌ബു ചെരുപ്പ് ധരിച്ചുവെന്നും ഇത് ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്നുമുള്ള ആരോപണവുമായി ഹിന്ദുമുന്നണിയാണ് രംഗത്തെത്തിയിരിക്കുന്നത്.
ദേവീ വിഗ്രഹങ്ങളെ അപമാനിച്ചുവെന്നും ഹൈന്ദവരുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്നും ആരോപിച്ച് ഖുശ്‌ബുവിനെതിരെ ഹിന്ദുമുന്നണി കുംഭകോണം ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
ഹിന്ദുമുന്നണി കുംഭകോണം നഗരവിഭാഗം ജനറല്‍ സെക്രട്ടറി ഗുരുമൂര്‍ത്തിയാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ഖുശ്‌ബു ചെരുപ്പിട്ട് വേദിയില്‍ വിഗ്രഹങ്ങള്‍ക്കടുത്തിരിക്കുന്നതിന്റെ ചിത്രങ്ങള്‍ ടി.വി ചാനലുകളിലും ഇന്റര്‍നെറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നേരത്തേ ഖുശ്‌ബു നടത്തിയ പരാമര്‍ശം വന്‍ വിവാദങ്ങളുണ്ടാക്കിയിരുന്നു.












Click it and Unblock the Notifications