Get Updates
Get notified of breaking news, exclusive insights, and must-see stories!

തയ്യല്‍ പരിശീലകയെ തടവുകാന്‍ ബലമായി ചുംബിച്ചു

മുംബൈ: ജയിലിലെ തയ്യല്‍ പരശീലകയെ തടവുകാരന്‍ ബലമായി ചുംബിച്ചു. താനെ സെന്‍ട്രല്‍ ജയിലില്‍ ബുധനാഴ്‌ചയാണ്‌ സംഭവം നടന്നത്‌.

വൈകീട്ട്‌ മൂന്നുമണിയോടെ തയ്യല്‍ യുണിറ്റ്‌ തുറന്ന ്‌ജോലിയാരംഭിച്ചു. സംഭവത്തിലെ പ്രതി ജോലിയില്‍ ശ്രദ്ധിയ്‌ക്കാതെ ഇരിക്കുന്നത്‌ കണ്ടപ്പോള്‍ പരിശീലക ശ്രദ്ധയോടെ ജോലിചെയ്യാന്‍ നിര്‍ബ്ബന്ധിച്ചു. ഇതില്‍ ക്ഷുഭിതനായ പ്രതി ചാടിയെഴുന്നേറ്റ മറ്റു തടവുകാര്‍ നോക്കിനില്‍ക്കേ സ്‌ത്രീയെ കടന്നുപിടിച്ച്‌ ബലമായി ചുംബിച്ചു.

ഉടന്‍തന്നെ പരിശീലക ജയില്‍ അധികൃതരുടെ അടുത്തെത്തി പരാതിപ്പെട്ടു. എന്നാല്‍ ജയില്‍ അധികൃതര്‍ ചേര്‍ന്ന്‌ സംഭവം പുറത്തറിയാതെ ഒതുക്കുകയായിരുന്നുവത്രേ.

ജയിലില്‍ ഇത്തരത്തിലൊരു സംഭവം നടന്നിട്ടില്ലെന്നാണ്‌ ജയില്‍ സൂപ്രണ്ട്‌ സുരേഷ്‌ ചവാന്‍ പറയുന്നത്‌ മാത്രവുമല്ല ഇത്തരത്തില്‍ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിനെതിരെ തീര്‍ച്ചയായും നടപടി സ്വീകരിയ്‌ക്കുമെന്നും ചവാന്‍ പറയുന്നു.

എന്നാല്‍ ചവാന്‍ സ്‌ത്രീയോട്‌ സംഭവത്തെക്കുറിച്ച്‌ സംസാരിക്കുകയും ഇക്കാര്യം പുറത്തറിഞ്ഞാല്‍ ജയിലിന്‌ ദുഷ്‌പേരുണ്ടാകുമെന്നും അതിനാല്‍ കാര്യം പുറത്തുപറയരുതെന്നും അവരോട്‌ നിര്‍ദ്ദേശിയ്‌ക്കുകയും ചെയ്‌തുവെന്നാണ്‌ വിവരം. അതുകൊണ്ടുതന്നെ സംഭവത്തില്‍ കേസെടുക്കുകയോ എന്തെങ്കിലും നടപടി കൈക്കൊള്ളുകയോ ചെയ്‌തിട്ടില്ല.

2006ലാണത്രേ ഈ സ്‌ത്രീ തയ്യല്‍ പരിശീലകയായി ചേര്‍ന്നത്‌. ജയില്‍ നിയമങ്ങള്‍ ലംഘിക്കുന്ന കാര്യത്തില്‍ കുപ്രസിദ്ധിനേടിയ ജയിലാണ്‌ താനെ സെന്‍ട്രല്‍ ജയില്‍. കഴിഞ്ഞയാഴ്‌ച ഇവിടെക്കഴിയുന്ന ഒരു കൊലപാതകക്കേസ്‌ പ്രതിയില്‍ നിന്നും മൊബൈല്‍ ഫോണും അതിന്റെ ഉപകരണങ്ങളും കണ്ടെത്തിയിരുന്നു. ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളും ഇവിടെ പതിവാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+