കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൗഡ ദളിന്‍റെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന്‌ പ്രകാശ്‌ രാജ്‌

  • By Staff
Google Oneindia Malayalam News

ബാംഗ്‌ളൂര്‍: പിളര്‍പ്പ് സാധാരണ കാര്യമായി മാറിയ ജനതാദളില്‍ പുതിയ പിളര്‍പ്പിനുള്ള സാധ്യതകള്‍ തെളിഞ്ഞു.

ദേവഗൗഡ ഇന്നു വിളിച്ചു ചേര്‍ക്കുന്ന ഉന്നതതല യോഗം ബഹിഷ്‌ക്കരിക്കുമെന്ന്‌ വിമത വിഭാഗം നേതാവ്‌ എം.പി പ്രകാശും അദ്ദേഹത്തിനൊടാപ്പമുള്ള എംഎല്‍എമാരുംഅറിയിച്ചു. ബാംഗ്‌ളൂരില്‍ പ്രകാശ്‌ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ 12 എംഎല്‍എമാരും അഞ്ച്‌ എംഎല്‍എസിമാരും പങ്കെടുത്തിരുന്നു.

ഒരാഴ്‌ചയ്‌ക്കു ശേഷം ഗൗഡയുടെ തീരുമാനങ്ങളോട്‌ എതിര്‍പ്പുള്ള എംഎല്‍എമാരുടെ വിപുലമായ യോഗം ചേരുമെന്നും അതില്‍ തങ്ങളുടെ തീരുമാനം പ്രഖ്യാപിക്കുമെന്നും പ്രകാശ്‌ പറഞ്ഞു.

വിമതയോഗം ചേര്‍ന്ന എംഎല്‍എമാര്‍ക്കെതിരേ ഇന്ന ഗൗഡ ദള്‍ വിഭാഗം അച്ചടി നടപടി സ്വീകരിക്കുമോയെന്ന്‌ വ്യക്തമല്ല.

നേരത്തെ 25 എംഎല്‍എ മാരെങ്കിലും യോഗത്തില്‍ പങ്കെടുക്കുമെന്നാണ്‌ പ്രകാശ്‌ പറഞ്ഞിരുന്നത്‌. 12 എംഎല്‍എ മാര്‍ മാത്രം യോഗത്തില്‍ പങ്കെടുത്ത സാഹചര്യത്തില്‍ പ്രകാശിന്‌ വേണ്ടത്ര പിന്തുണയില്ലെന്നാണ്‌ കരുതപ്പെടുന്നത്‌.

ഇതിനിടെ ജനതാദള്‍ (എസ്‌) കേരള ഘടകം നേതാവ്‌ വീരേന്ദ്രകുമാര്‍ എം. പി. പ്രകാശുമായി ചര്‍ച്ച നടത്തി. ദേവഗൗഡയുമായി പ്രകാശ്‌ രാജ്‌ തെറ്റിപ്പിരിയുന്ന പക്ഷം അദ്ദേഹത്തെ കൂടെക്കൂട്ടാനാണ്‌ ജനതാദള്‍ (എസ്‌) പക്ഷത്തിന്റെ നീക്കം.

ദളില്‍ നിന്നും പുറത്ത്‌ പോകുന്ന നേതാക്കളില്‍ കണ്ണും നട്ട്‌ മറ്റു പാര്‍ട്ടികളും പ്രവര്‍ത്തിക്കുന്നുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X