കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരവണക്കരാര് വിജിലന്സ് അന്വേഷിക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : ശബരിമലയിലെ അരവണക്കരാര്‍ ആരോപണങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന ദേവസ്വം മന്ത്രി ജി സുധാകരന്റെ ആവശ്യം ഇടതുമുന്നണി അംഗീകരിച്ചു. വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സി കെ ഗുപ്തനെയും ഉള്‍പ്പെടുത്തും.

ഇടതുമുന്നണി യോഗത്തിനു ശേഷം കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

കരാര്‍ വിവാദങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്ന് ദേവസ്വം മന്ത്രി ആവശ്യപ്പെട്ടതിനെ സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

സിപിഐ മന്ത്രിമാര്‍ കണ്‍ടോണ്മെന്റ് സ്റ്റേഷനില്‍ പോയി പ്രതികളെ മോചിപ്പിച്ച സംഭവം മുന്നണി യോഗം കാര്യമായി ചര്‍ച്ച ചെയ്തില്ലെന്നാണ് സൂചന.

ചെറുകിട മേഖലയില്‍ കുത്തകകള്‍ കടന്നു വരുന്നത് ചെറുക്കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് യോഗം സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

നെല്ലിയാമ്പതി തൂത്തമ്പാറ എസ്റ്റേറ്റ് പോബ്സണ്‍ ഗ്രൂപ്പിന് തിരികെ നല്‍കേണ്ടെന്നും ഇടതുമുന്നണി തീരുമാനിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X