കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഭാഗീയത; സിപിഎം ഏരിയാ സമ്മേളനങ്ങള്‍ അലസിപ്പിരിഞ്ഞു

  • By Super
Google Oneindia Malayalam News

കൊച്ചി: വിഭാഗീയത രൂക്ഷമായതിനെത്തുടര്‍ന്ന്‌ സിപിഎം ചേര്‍ത്തല, കൊച്ചി ഏരിയാ സമ്മേളനങ്ങല്‍ നിര്‍ത്തിവെച്ചു. വി.എസ്‌ പിണറായി പക്ഷക്കാര്‍ ഗ്രൂപ്പുതിരിഞ്ഞ്‌ നടത്തിയ വാഗ്വാദം സംഘര്‍ഷത്തിന്റെ വക്കിലെത്തിയതോടെയാണ്‌ സമ്മേളനങ്ങള്‍ അലസിപ്പിരിഞ്ഞത്‌

കൊച്ചി: വിഭാഗീയത രൂക്ഷമായതിനെത്തുടര്‍ന്ന്‌ സിപിഎം ചേര്‍ത്തല, കൊച്ചി ഏരിയാ സമ്മേളനങ്ങല്‍ നിര്‍ത്തിവെച്ചു. വി.എസ്‌ പിണറായി പക്ഷക്കാര്‍ ഗ്രൂപ്പുതിരിഞ്ഞ്‌ നടത്തിയ വാഗ്വാദം സംഘര്‍ഷത്തിന്റെ വക്കിലെത്തിയതോടെയാണ്‌ സമ്മേളനങ്ങള്‍ അലസിപ്പിരിഞ്ഞത്‌.

വി.എസ്‌ പക്ഷക്കാരായ അഞ്ചുപേര്‍ ഔദ്യോഗിക പാനലിനെതിരെ മത്സരരംഗത്ത്‌ ഉറച്ചുനിന്നതോയൊണ്‌ ചേര്‍ത്തലയിലെ സമ്മേളനം നിര്‍ത്തിവച്ചത്‌. കൊച്ചിയില്‍ സമ്മേളനത്തിന്‌ പതാകഉയര്‍ത്തുകപോലും ചെയ്യുന്നതിന്‌ മുമ്പേതന്നെ വിഭാഗീയത തലപൊക്കുകയായിരുന്നു.

ചേര്‍ത്തലയില്‍ ഔദ്യോഗിക പാനലിനെതിരെ മത്സരിയ്‌ക്കാന്‍ തയ്യാറായ ശെല്‍വരാജ്‌ എന്ന വി.എസ്‌ പക്ഷക്കാരനെ പിണറായി വിഭാഗക്കാര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഏരിയാ കമ്മറ്റിയിലേക്ക്‌ 19അംഗപാനലാണ്‌ അവതരിപ്പിച്ചത്‌. 12 പിണറായി പക്ഷക്കാരും 7 വി.എസ്‌ പക്ഷക്കാരും ഉള്‍പ്പെട്ട പാനലിനെതിരെയാണ്‌ അഞ്ച്‌ വി.എസ്‌ പക്ഷക്കാര്‍ മത്സരത്തിന്‌ തയ്യാറായത്‌.

മത്സരം ഒഴിവാക്കാന്‍ സംസ്ഥാന കമ്മറ്റിയംഗങ്ങള്‍ ഉള്‍പ്പെടെയുള്ള നിരീക്ഷകര്‍ ശ്രമിച്ചിട്ടും നടന്നില്ല. തുടര്‍ന്ന്‌ ജില്ലാകമ്മറ്റിയംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗം ചേര്‍ന്നാണ്‌ സമ്മേളനം നിര്‍ത്തിവെയ്‌ക്കാന്‍ തീരുമാനിക്കുയായിരുന്നു.

കൊച്ചിയില്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ കേന്ദ്രകമ്മറ്റിയംഗം എം.സി ജോസഫിനെ സാക്ഷിയാക്കിയായിരുന്നു വാഗ്വാദവും മുദ്രാവാക്യം വിളിയും നടന്നത്‌.

പിണറായി പക്ഷക്കാരനായ ഏരിയ സെക്രട്ടറി എം.ഡി ആന്റണി സമ്മേളനം പൊളിക്കാനായി മനപ്പൂര്‍വ്വം മാറിനിന്നെന്ന്‌ വി.എസ്‌ പക്ഷക്കാര്‍ ആരോപിച്ചപ്പോള്‍ സെക്രട്ടറിവന്നിട്ട്‌ സമ്മേളനം നടത്തിയാല്‍ മതിയെന്ന്‌ പിണറായി വിഭാഗം വാദിച്ചു. താല്‍ക്കാലിക അധ്യക്ഷനെ നിയമിക്കാന്‍ നടപടികള്‍ തുടങ്ങിയപ്പോള്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച്‌ ബഹളം വച്ചു.

ഏരിയ സെക്രട്ടറി റിപ്പോര്‍ട്ട്‌ പൂര്‍ത്തിയാക്കിയില്ലെന്ന കാരണത്താല്‍ സമ്മേളനം ഒരുതവണ മാറ്റിവെച്ചതാണ്‌. ഡിസംബര്‍ ഒന്നിന്‌ സെക്രട്ടേറിയറ്റ്‌ യോഗം ചേര്‍ന്ന്‌ പുതിയ സമ്മേളനത്തിയതി അറിയിക്കുമെന്ന്‌ ജില്ലാ സെക്രട്ടേറിയറ്റ അംഗമായ കെ.എ ചാക്കോച്ചന്‍ അറിയിച്ചതിനെത്തുടര്‍ന്നാണ്‌ കൊച്ചിയില്‍ പ്രതിനിധികള്‍ പിരിഞ്ഞുപോയത്‌.

കോലഞ്ചേരി ഏരിയാ കമ്മറ്റി തിരഞ്ഞെടുപ്പ്‌ റദ്ദാക്കിയത്‌ പാര്‍ട്ടി കേന്ദ്രങ്ങളില്‍ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്‌. കമ്മറ്റി തിരഞ്ഞെടുപ്പും ജില്ലാ സമ്മേളനപ്രതിനിധികളുടെ തിരഞ്ഞെടുപ്പും ഒരു വിഭാഗം പ്രിതിനിധികളുടെ പരാതിയെത്തുടര്‍ന്നാണ്‌ സംസ്ഥാന സെക്രട്ടേറിയറ്റ്‌ റദ്ദാക്കിയത്‌. വീണ്ടും തിരഞ്ഞെടുപ്പ്‌ നടത്താന്‍ തിയതി തീരുമാനിക്കാന്‍ ജില്ലാ സെക്രട്ടേറിയറ്റിന്‌ നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗം വൈക്കം വിശ്വന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാ സെക്രട്ടേറിയറ്റ്‌ 18 സമ്മേളന പ്രതിനിധികള്‍ ചേര്‍ന്ന ്‌നല്‍കിയ പരാതികള്‍ പരിശോധിച്ചിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ്‌ ചൊവ്വാഴ്‌ച ചേര്‍ന്ന യോഗിത്തിലാണ്‌ തീരുമാനമെടുത്തത്‌. പോളിറ്റ്‌ ബ്യൂറോയുടെ നിര്‍ദ്ദേശങ്ങളെ മറികടുന്നുകൊണ്ടുള്ള വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുപ്പില്‍ നടന്നിട്ടുണ്ടെന്നാണ്‌ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ കണ്ടെത്തല്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X