അപ്പീല്‍ തള്ളി, ഷാജഹാന്‍ സിപിഎമ്മിന് പുറത്തുതന്നെ
തിരുവനന്തപുരം: അച്ചടക്ക നടപടികള്‍ പിന്‍വലിച്ച് തന്നെ തിരികെ പാര്‍ട്ടിയിലെടുക്കണമെന്ന കെ.എം ഷാജഹാന്റെ അപ്പീല്‍ പൊളിറ്റ്‌ബ്യൂറോ തള്ളി.
ചൊവ്വാഴ്‌ച ചേര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഷാജഹാന്റെ അപേക്ഷ പിബി തള്ളുകയും പുറത്താക്കിയ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നടപടി ശരിവയ്‌ക്കുകയും ചെയ്‌ത വിവരം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള റിപ്പോര്‍ട്ട് ചെയ്‌തു.
മലപ്പുറത്തുനടന്ന സംസ്ഥാന സമ്മേളനത്തിലെ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതുള്‍പ്പെടെയുള്ള വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ഷാജഹാന്‍ നടത്തിയെന്ന് പാലൊളി മുഹമ്മദ് കുട്ടി അധ്യക്ഷനായ അന്വേഷണ സമിതി കണ്ടെത്തിയിരുന്നു.
പിന്നീട് പി. കരുണാകരന്റെ നേതൃത്വത്തിലുള്ള കമ്മീഷന്‍ ആരോപണങ്ങള്‍ സ്ഥരീകരിയ്‌ക്കുകയും ചെയ്‌തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒന്നര വര്‍ഷം മുമ്പ് ഷാജഹാനെയും പി.ടി മുരളീധരനെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. നടപടിയ്‌ക്കെതിരെ മുരളീധരന്‍ അപ്പീല്‍ നല്‍കിയിരുന്നില്ല.
വി.എസ് അച്യുതാനന്ദന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും സിപിഎം, എകെജി സന്റര്‍ ബ്രാഞ്ച് അംഗമായിരുന്ന ഷാജഹാന്‍ വി.എസിന്റെ വലംകയ്യും അദ്ദേഹത്തിന്റെ ജനകീയ ഇടപെടലുകളുടെ സൂത്രധാരനുമായിരുന്നു.












Click it and Unblock the Notifications