മന്ത്രിപ്പണി മതിയായെന്ന് ജി. സുധാകരന്‍
തിരുവനന്തപുരം: തനിക്ക് മന്ത്രിപ്പണി മതിയായെന്ന് ദേവസ്വം മന്ത്രി ജി. സുധാകരന്‍. സര്‍ക്കാരുകളെ എത്രയും വേഗം താഴെയിടാനാണ് ഉദ്യോഗസ്ഥര്‍ക്ക് താത്പര്യമെന്നും അദ്ദേഹം ആരോപിച്ചു
ആസൂത്രണ ബോര്‍ഡിലുള്ളവര്‍ക്ക് മാത്രമെ ബുദ്ധിയുള്ളൂവെന്ന് കരുതരുത്. കുറച്ചുപേരുടെ തലയില്‍ ഇരിക്കുന്നതല്ല പ്ലാനിംഗ്. എല്ലാവരുടെയും തലയില്‍ പ്ലാനിംഗ് ഉണ്ട്. എല്ലാ കാര്യങ്ങളും സര്‍ക്കാരുമായി ആലോചിച്ചുചെയ്യണം- മന്ത്രി പറഞ്ഞു.
ഏത് സര്‍ക്കാര്‍ വന്നാലും ഉദ്യോഗസ്ഥരുടെ മനോഭാവം മാറാതെ നല്ല കാര്യങ്ങളൊന്നും ജനങ്ങളുടെ മുന്നിലെത്തിക്കാന്‍ കഴിയില്ല. ഉദ്യോഗസ്ഥരുടെ പിടിപ്പുകേട് സര്‍ക്കാരിന് തലവേദനയാവുകയാണ്. സര്‍ക്കാരിനെ എത്രയും വേഗം താഴെയിറക്കാനാണ് ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്.
ഏത് സര്‍ക്കാര്‍ വന്നാലും തങ്ങളുടെ കാര്യങ്ങള്‍ നടക്കണം. സര്‍ക്കാര്‍ അഞ്ചു വര്‍ഷം കഴിയുമ്പോള്‍ പോകുമെന്നാണ് ചിലരുടെ ധാരണ - മന്ത്രി കുറ്റപ്പെടുത്തി.
പറഞ്ഞതെല്ലാം തന്‍റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ഈ ഉദ്യോഗസ്ഥ ഭീകരന്മാരെ വീണ്ടു അഞ്ചു വര്‍ഷം കൂടി നേരിടാന്‍ തനിക്ക് താത്പര്യമില്ലെന്നും സുധാകരന്‍ പറഞ്ഞു.
തിരുവനന്തപുരത്ത് പ്രൈമറി സഹകരണ സംഘം ഭാരവാഹികളുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications